മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസറെത്തി

മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസറെത്തി . ജോണി ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി-ജോണി ആന്റണി കൂട്ടുക്കെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ആക്ഷനും ഹ്യൂമറിനും റൊമാന്‍സിനുമെല്ലാം ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്.
തോപ്പില്‍ ജോപ്പന്‍ എന്ന കട്ടപ്പനക്കാരന്‍ സ്വദേശിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിക്ക് പുറമെ
മംമ്ത ,ആന്‍ഡ്രിയ, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
ജോണി ആന്റണി ചിത്രങ്ങളായ ഭയ്യാ ഭയ്യാ, താപ്പാന, സി.ഐ.ഡി. മൂസ എന്നിവയ്ക്കുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയ വിദ്യാ സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ഗ്രാന്‍ഡേ ഫിലിം കോര്‍പ്പറേഷനും എസ്എന്‍ പ്രൊഡക്ഷനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha





















