സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ അടുത്ത പണിക്ക് പോകുമെന്ന് ഷൈന്‍നിഗം

സിനിമ ആഗ്രഹിച്ചിരുന്നു, പക്ഷെ ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ലെന്ന് ഷൈന്‍ നിഗം. ഇപ്പോള്‍ അഭിനയിക്കുന്നു. നാളെ എന്താകുമെന്ന് പറയാനൊക്കില്ല. ജീവതത്തില്‍ പ്ലാനിംഗില്ല. എന്നെ ആളുകള്‍ക്ക് ഇഷ്ടമുള്ളയിടത്തോളം കാലം സിനിമയിലുണ്ടാകും. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ അടുത്ത പണിക്ക് പോകും. അമല്‍ നീരദിന്റെ അന്‍വറില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിറാണ് ആദ്യമായി ചെറിയൊരു സീനില്‍ അഭിനയിക്കാന്‍ ഷൈനിന് അവസരം നല്‍കിയത്. പിന്നീട് അന്നയും റസൂലിലും നിര്‍ദ്ദേശിച്ചതും സൗബിന്‍ തന്നെ. അത് കണ്ടിട്ടാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുന്നത്.
അമൃത ടി.വിയുടെ സൂപ്പര്‍ ഡാന്‍സറിന്റെ സെമിഫൈനല്‍ വരെ ഷൈന്‍ എത്തിയിരുന്നു. അങ്ങനെയാണ് സൗബിനെ പരിചയപ്പെട്ടത്. അത് ജീവിതത്തില്‍ വഴിത്തിരിവായി. നടനാവുക എന്നതിലുരപി തനിക്ക് ഇഷ്ടപ്പെട്ടത് ചെയ്യുക എന്നതാണ് ഷൈന്റെ ആഗ്രഹം. ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ ആഗ്രഹം ക്യാമറക്ക് പിന്നില്‍ നില്‍ക്കുക എന്നതാണ്. സിനിമാട്ടോഗ്രാഫി, സംവിധാനം അങ്ങനെ സിനിമയിലേക്ക് ആകര്‍ഷിപ്പിച്ച പല ഘടകങ്ങളുമുണ്ട്. ജനങ്ങള്‍ ശ്രദ്ധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. പഴയ പോലുള്ള കോമഡി സിനിമകള്‍ ചെയ്യാന്‍ തീരെ ആഗ്രഹമില്ല. സിനിമയ്ക്ക് കാമ്പുണ്ടായിരിക്കണം, കഥയുണ്ടായിരിക്കണം.
പിതാവ് അബിയൊന്നും താന്‍ ഇത്രയും നല്ല സിനിമയില്‍ അഭിനയിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് ഷൈന്‍ പറഞ്ഞു. കിസ്മത്തില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഏതോ ചെറിയ സിനിമയെന്നാണ് വാപ്പ കരുതിയതെന്ന് ഷൈന്‍ പറഞ്ഞു. രാജീവ് രവിയുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്നും താരം പറഞ്ഞു. അഭിനേതാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാണ് അദ്ദേഹം സിനിമ എടുക്കുന്നത്. മറ്റ് പലരുടെയും സൈറ്റുകളില്‍ നിന്ന് അത് മനസിലായിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















