ദുല്‍ക്കറിന്റെ നായികയായി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക്

കാക്ക മുട്ടൈ, ധര്‍മദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ഐശ്വര്യ രാജേഷ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം 'ജോമോന്റെ സുവിശേഷങ്ങളിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. തമിഴ്‌നടന്‍ മനോബാലയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐശ്വര്യ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ദുല്‍ക്കറിനും മുകേഷിനുമൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചു. നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലും നായികയായി തീരുമാനിച്ചിരുന്നത് ഐശ്വര്യയെയാണ്.
ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ക്കര്‍ എത്തുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ യുടെ തിരക്കഥയും ഇക്ബാല്‍ കുറ്റിപ്പുറത്തിന്റതായിരുന്നു. വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.
ചിത്രത്തില്‍ വിന്‍സെന്റായി എത്തുന്നത് മുകേഷാണ്.
ഇതാദ്യമായാണ് ദുല്‍ക്കര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രേമത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരനാണ് ഒരു നായിക. ദുല്‍ക്കറിന്റെ സഹോദരനായി വിനു മോഹന്‍ എത്തുന്നു. സേതു മണ്ണാര്‍ക്കാട് ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്,ഇര്‍ഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി രസ്‌ന എന്നിവരും താരങ്ങളാണ്.
വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha





















