'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍' എന്ന ചിത്രത്തില്‍ നിവിന്‍ ഡബിള്‍ റോളിലെത്തുന്നു

ഒരേ സമയം നായകന്റെയും നിര്‍മാതാവിന്റയും വേഷത്തില്‍ നിവിന്‍ പോളിയെത്തുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിനു ശേഷം ഇത് രണ്ടാം തവണയാണ്ഇത്തരത്തില്‍ നിവിന്‍ ഡബിള്‍ റോളിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നാണ് ചിത്രത്തിന്റെ പേര്. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തില്‍ മേരിയുടെ കൂട്ടുകാരന്റെ വേഷത്തിലെത്തിയ അല്‍ത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍.
ചിത്രത്തിന്റെ രചനയും സംവിധാനവും അല്‍ത്താഫ് തന്നെ കൈകാര്യം ചെയ്യുമ്പോള്‍ തിരക്കഥയില്‍ സഹായിക്കുന്നത് ജോര്‍ജ് കോരയാണ്. മുകേഷ് മുരളീധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രേമം സിനിമയില്‍ അഭിനയിച്ച കൃഷ്ണ ശങ്കര്‍, ഷറഫുദ്ധിന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ലാല്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധായകന്‍.
സിനിമയുടെ പൂജയും സ്വിച് ഓണ്‍ കര്‍മ്മവും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ലാല്‍ , റോഷന്‍ ആന്‍ഡ്രൂസ് , കുഞ്ചാക്കോ ബോബന്‍ , നായികമാരായ ആഹാന കൃഷ്ണകുമാര്‍ , ഐശ്വര്യ , നിര്‍മ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി .രാജേഷ് , ആന്റണി പെരുമ്പാവൂര്‍ , നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ , തിരക്കഥാകൃത്തായ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്.
https://www.facebook.com/Malayalivartha





















