കാമുകന് വേണ്ടി നയന്‍സ് സൂര്യയുടെ ഡേറ്റ് വാങ്ങി; പക്ഷെ, ചിത്രത്തിലഭിനയിക്കില്ല

കാമുന്‍ വിഘ്‌നേഷിന് വേണ്ടി നയന്‍താര സൂര്യയുടെ ഡേറ്റ് വാങ്ങി. സൂര്യയുമായുള്ള സൗഹൃദം വെച്ച് ഇതിനായി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തിനെ വെച്ച് സൂര്യ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഈ വാര്‍ത്തയറിഞ്ഞ് നയന്‍സ് സൂര്യയെ വിളിച്ച് കാര്യങ്ങള്‍ ഉറപ്പാക്കുകയായിരുന്നു. സ്റ്റുഡിയോ ഗ്രീന്‍ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയുമായി അടുത്തബന്ധമുള്ള കമ്പനിയാണിത്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. കഴിഞ്ഞ രണ്ട് ചിത്രങ്ങളും പരാജയമായത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് സൂര്യ സിനിമ ചെയ്യുന്നത്. വിഘ്‌നേഷിന്റെ നാനും റൗഡി താന്‍ സൂപ്പര്‍ഹിറ്റായിരുന്നു.
ഈ പ്രോജക്ടില്‍ നയന്‍താരയെ നായികയാക്കാനാണ് നിര്‍മാതാക്കള്‍ ആഗ്രഹിച്ചത്. ഗജനി, ആദവന്‍, മാസ് എന്നീ ചിത്രങ്ങളില്‍ നയന്‍സായിരുന്നു നായിക. എന്നാല്‍ താന്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നയന്‍താര സൂര്യയെ അറിയിച്ചു. നായികയായാല്‍ ഗോസിപ്പുകാര്‍ക്ക് കോളാകുമെന്നും കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അടുത്തിടെ നയന്‍സിനും പരാജയങ്ങളുണ്ടായി. ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുനാളും വിക്രമിനൊപ്പം അഭിനയിച്ച ഇരുമുഖനും വേണ്ടത്ര ശ്രദ്ധനേടിയില്ല. ഇതേ തുടര്‍ന്നാണ് നയന്‍സിനെ അഭിനയിപ്പിക്കാത്തതെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായിക നയന്‍സ് തന്നെയാണ്. രണ്ട് കോടിയിലധികം രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയുമാണ്. മായ എന്ന ചിത്രത്തിലൂടെ അത് തെളിയിച്ചു. തെലുങ്കില്‍ നിന്ന് ധാരാളം ഓഫറുകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം നയന്‍സ് കമ്മിറ്റ് ചെ്തിട്ടില്ല. കാമുകന്‍ വിഘ്‌നേഷിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് ഇക്കൊല്ലം ഓണം ആഘോഷിച്ചത്.
https://www.facebook.com/Malayalivartha





















