ദുല്‍ഖര്‍ പുതിയ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നില്ല

പുതുമുഖ സംവിധായകന്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ നവാഗഗത സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നില്ല. യുവനടന്‍മാരുടെ ഇടയില്‍ ശക്തമായ മല്‍സരം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സത്യന്‍അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളുടെ ലൊക്കേഷനില്‍ നിരവധി സംവിധായകര്‍ ചെന്നെങ്കിലും ആരുടെയും കഥ കേള്‍ക്കാന്‍ ദുല്‍ഖര്‍ തയ്യാറായില്ല. വിശ്വസ്തരും മുതിര്‍ന്നവരുമായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താരത്തിന് താല്‍പര്യം.
കമലിന്റെ മകന്‍ ജുനൈദിന്റെ ആദ്യ സിനിമക്ക് ഡേറ്റ് നല്‍കിയെങ്കിലും വലിയ പരാജയമായിരുന്നു ചിത്രം. ഇതേ തുടര്‍ന്നാണ് താരം തീരുമാനം മാറ്റിയത്. മാത്രമല്ല നിവിന്‍ പോളിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമാണ്. അതിനൊപ്പം തന്റെ കരിയറും എത്തിക്കാനുള്ള ശ്രമത്തിലാണ് ദുല്‍ഖര്‍. അഞ്ജലിമേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചെങ്കിലും അഞ്ജലിമേനോനെ വച്ച് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍.
ദുല്‍ഖറിന്റെ അടുത്ത ആളുകളായ ആന്റോ ജോസഫും ജോര്‍ജും നോക്കിയിട്ട് പോലും താരത്തിന്റെ ഡേറ്റ് തരപ്പെടുന്നില്ല. വ്യക്തമായ പ്ലാനിങ്ങില്‍ മുന്നേറാനാണ് തീരുമാനം. ലാല്‍ജോസ്, ബിജോയ് നമ്പ്യാര്‍ എന്നിവര്‍ക്കാണ് താരം ഡേറ്റ് നല്‍കിയിട്ടുള്ളത്. ലാല്‍ജോസിന്റെ സിനിമക്ക് ഉണ്ണി. ആര്‍ ആണ് തിരക്കഥ എഴുതുന്നത്. ഹിറ്റ് ചിത്രമായ ചാര്‍ളിക്ക് തൂലിക ചലിപ്പിച്ചതും ഉണ്ണിയാണ്.
https://www.facebook.com/Malayalivartha





















