Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ദൃശ്യത്തിന്റെ കലക്ഷനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍!

29 SEPTEMBER 2016 03:04 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറമെയും ജനശ്രദ്ധ നേടിയ ചിത്രം കലക്ഷന്റെ കാര്യത്തില്‍ ലാലിന്റെ ദൃശ്യത്തെ പൊട്ടിയ്ക്കുമോ എന്നാണ് ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്.

എന്നാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ, മോഹന്‍ലാലിന്റെ ഏക്കാലത്തെയും മികച്ച ചിത്രമായ ദൃശ്യത്തിന്റെ കലക്ഷനെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളുണ്ട്... ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന്റെ ആകെ ചെലവ് 4.8 കോടി രൂപ മാത്രമാണ്. പത്ര പരസ്യത്തിനും മറ്റ് പബ്ലിസിറ്റിയ്ക്കും ഉള്‍പ്പടെയുള്ള ചെലവുകള്‍ ഈ തുകയില്‍ പെടുന്നു.റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം മുതലാണ് ദൃശ്യം കുതിച്ചു ചാടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ മൊത്തം മുപ്പത്തിരണ്ടായിരം ഷോകളാണ് ദൃശ്യം കളിച്ചത്. കേരളത്തില്‍ നിന്ന് മാത്രം ദൃശ്യം നേടിയ ഗ്രോസ് കലക്ഷന്‍ 44.3 കോടി രൂപയാണ്. ഈ നേട്ടവും ഇതുവരെ ഒരു മലയാള സിനിമയും കവച്ചു വച്ചിട്ടില്ല.

മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യത്തിന് അന്യഭാഷക്കാര്‍ക്കിടയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. കേരളത്തിന് പുറത്ത് നിന്ന് ചിത്രം 11.6 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. കേരളവും ഇന്ത്യയും കടന്നും ദൃശ്യം മികച്ച വിജയവും കലക്ഷനും നേടി. യുകെയില്‍ നിന്ന് 1.01 കോടിയും യുഎസ്എയില്‍ നിന്ന് 1.1 കോടി രൂപയും ദൃശ്യം നേടി. കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും ഒക്കെയായി ദൃശ്യം ആകെ മൊത്തം നേടിയ ഗ്രോസ് കലക്ഷന്‍ 66 കോടി രൂപയ്ക്കടുത്താണ്.ഏഷ്യനെറ്റ് ചാനലാണ് ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. 6.5 കോടി രൂപയ്ക്കാണ് ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് വാങ്ങിയത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിവലേക്ക് റീമേക്ക് ചെയ്തതിലൂടെ ചിത്രം നേടിയത് 2.5 കോടി രൂപയാണ്.

ആകെ നേടിയ ഗ്രോസ് കലക്ഷനും, സാറ്റലൈറ്റ് റീമേക്ക് അവകാശം വിറ്റുപോയതിലൂടെയും ഒക്കെയായി ദൃശ്യം നേടിയത് 75 കോടി രൂപയാണ്. അങ്ങനെയാണ് ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (11 minutes ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (24 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (37 minutes ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (45 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (1 hour ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (1 hour ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (1 hour ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (1 hour ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (2 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (2 hours ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (3 hours ago)

Malayali Vartha Recommends