അജു വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛന്‍

മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന് വീണ്ടും ഇരട്ടക്കുട്ടികള്‍. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ഉണ്ടായതും ഇരട്ടക്കുട്ടികള്‍ തന്നെയായിരുന്നു. ആദ്യത്തേത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇത്തവണ രണ്ട് ആണ്‍കുട്ടികളാണ് പിറന്നിരിക്കുന്നത്.
ജേക് ലൂക് എന്നാണ് കുട്ടികളുടെ പേര്. പുതിയ അതിഥികളെത്തിയത്തോടെ ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി. ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യയായ അഗസ്റ്റീന.
മലയാളത്തിലെ മുന്‍നിര ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അജു ഇപ്പോള്‍. ചെയ്യുന്ന സിനിമകളൊക്കെ സൂപ്പര്‍ഹിറ്റുമാണ്. സിനിമ തരുന്ന ഭാഗ്യങ്ങള്‍ക്ക് പുറമേയാണ് കുട്ടികളുടെ രൂപത്തില്‍ ഇരട്ട ഭാഗ്യം അജുവിന് കൈവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha





















