സംവിധായകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി ആത്മഹത്യക്ക് ശ്രമിച്ചു

മലയാള ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി സംവിധായകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിഥി എന്ന പേരിലറിയപ്പെടുന്ന ആതിര സന്തോഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരം ജീവനൊടുക്കാന്‍ നോക്കിയത്. നടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.
ഷൂട്ടിങ് സ്ഥലത്തു നിന്നും അതിഥിയ്ക്ക് മോശമായ അനുഭവങ്ങളാണത്രെ ഉണ്ടായത്. ഇതോടോപ്പം സംവിധായകന്‍ പീഡിപ്പിക്കുകയും ചെയ്തു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മലയാള സീരിയലായ ദത്തുപുത്രിയില്‍ അഭിനയിച്ചിട്ടുണ്ട്.നര്‍ത്തകി കൂടിയാണ് താരം.
https://www.facebook.com/Malayalivartha





















