Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷാദരോഗം മോഹിനിയെ മാറ്റി, വേലക്കാരി കൊടുത്ത ബൈബില്‍ വായിച്ച് സുവിശേഷ പ്രചരകയായി

06 OCTOBER 2016 07:03 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടനടി മോഹിനി ഇന്ന് തിരക്കോട് തിരക്കാണ്. വിഷാദ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട മോഹിനി ഇന്ന് സുവിശേഷ പ്രചാരകയുടെ വേഷത്തില്‍ തിളങ്ങുകയാണ്.2013 ലായിരുന്നു മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്.മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി.പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവ്യേര്‍സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. മോഹിനി ഇന്ന് ക്രിസിറ്റീനയാണ്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന് പേര് മാറ്റിയത്.

നല്ലൊരാളെ വിവാഹം കഴിച്ചിട്ടും കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും കാരണമില്ലാതെ തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ തനിക്ക് തൃപ്തിയുണ്ടായില്ല. പിശാചിന്റെ വേലയായിരുന്നു ഇതെല്ലാമെന്നാണ് മോഹിനി സുവിശേഷ പ്രസംഗത്തില്‍ പറയുന്നത്. പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണം അതിനാണ് മതംമാറിയതെന്നും ക്രിസ്റ്റീനയായ മോഹിനി പറയുന്നു. മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയെന്നും അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്തിയത് യേശുവാണെന്നും ക്രിസ്റ്റീന പറയുന്നുണ്ട്.
ഹോളിക്രോസ് ടിവി കഴിഞ്ഞ വര്‍ഷം അപ് ലോഡ് ചെയ്ത മോഹിനി ക്രിസ്റ്റീനയുടെ മതപ്രഭാഷണ വീഡിയോ ഷെയര്‍ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയായതിന് പിന്നാലെ വീട്ടിലെ ജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചെന്നും ബൈബിള്‍ വിഷാദ രോഗത്തില്‍ നിന്ന് മോചനം നല്‍കിയതെന്നും മതംമാറ്റ വേളയില്‍ മോഹിനി പറയുന്നു.
മനസ്സ് വല്ലാതെ ഉലഞ്ഞപ്പോള്‍,ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഞാന്‍. ആ പ്രളയമത്രയും ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു. ഈ പ്രളയത്തില്‍ നിന്ന് ഈ പാപത്തില്‍ രക്ഷപ്പെടുന്നയാളായിരിക്കും എന്റെ ദൈവമെന്ന് ഞാന്‍ വിശ്വസിച്ചു. അപ്പോഴാണ് മറുവശത്ത് ഒരു കര കണ്ടത്. ഇവിടെ ഒരുപാട് നായകന്മാരുണ്ട്. ഋതിക് റോഷനുണ്ട്.
വിജയും അജിത്തും ഒക്കെ സുന്ദരന്മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇവരെക്കാളും സുന്ദരനായ ഒരാളെയാണ് ഞാന്‍ സ്വപ്നത്തില്‍ കണ്ടത്. ഇതിനെക്കാളും അഴകുള്ള ഒരാളെ ഒരിക്കലും കണ്ടിട്ടില്ല. വയലറ്റ് കളര്‍ വസ്ത്രമിട്ട് ഒരാളെയാണ് കണ്ടത്. തോളറ്റം വരെ മുടിയുള്ള നീണ്ട താടിയുള്ള രവിവര്‍മ്മയുടെ പെയിന്റിങ് പോലെയുള്ള ഒരു രൂപം. കാട്ടുവാസിയെ പോലെ ഒരു ആളെയാണ് കണ്ടത്. അവരുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് കനവില്‍ കണ്ട അഴകന്‍ വിരല്‍ ചൂണ്ടി. ജീസസ് ആയിരുന്നു ഈ രൂപമെന്നും ക്രിസ്റ്റീനയായ മോഹിനി പറയുന്നു.
90 കളുടെ അവസാനം ഒരു പിടിനല്ല ചിത്രങ്ങളില്‍ ഭാഗമായ മോഹിനി വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചു വരുകയും ചെയ്തു. മോഹന്‍ ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഇന്നത്തെ ചിന്താവിഷയം , സുരേഷ് ഗോപി നായകനായ കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മോഹിനിയെ അവസാനമായി സ്‌ക്രീനില്‍ കാണുന്നത്.അത്തരത്തില്‍ നടി സുവിശേഷ പ്രചരണം നടത്തുന്ന വീഡിയോ ആണ് ഇ്പ്പോള്‍ ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (15 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (24 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends