Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തിയറ്റിറുകളില്‍ താരയുദ്ധം തുടങ്ങി, മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയറ്ററുകളിലെത്തി

07 OCTOBER 2016 09:56 AM IST
മലയാളി വാര്‍ത്ത

ഇടവേളകള്‍ക്ക് ശേഷം തിയറ്ററുകളില്‍ വീണ്ടും താരയുദ്ധം തുടങ്ങി. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയറ്ററുകളിലെത്തിയത്. രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 325 തിയേറ്ററുകളിലാണ് പുലിമുരുകന്റെ ആദ്യപ്രദര്‍ശനം നടക്കുന്നത്. ഫാന്‍സിന്റെ നേതൃത്വത്തില്‍ റോഡ് ഷോ ഉള്‍പ്പെടെ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് പ്ലാന്‍. സിനിമയില്‍ ലാല്‍ ഉപയോഗിക്കുന്ന മയില്‍വാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകര്‍ഷണമാകും. പുലിമുരുകന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചായിരിക്കും ഫാന്‍സുകാര്‍ ആഘോഷത്തിനെത്തുക.
മമൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇന്ന് തിയേറ്ററിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് ചിത്രമാകും വിജയിക്കുകയെന്ന ചര്‍ച്ച സിനിമാ ലോകത്ത് സജീവമാണ്. ചെറിയ പിഴവ് പോലും പുലിമുരുകന് വന്‍ തിരിച്ചടിയാകും. മുടക്ക് മുതലായ 25 കോടി തിരിച്ചു പിടിക്കാന്‍ കരുതലോടെയാണ് അണിയറക്കാര്‍ നീങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് 325 തിയേറ്ററിലെ പ്രദര്‍ശനം. തമിഴ് ചിത്രമായ രജനികാന്തിന്റെ കബാലി ആദ്യദിവസങ്ങളില്‍ നേടിയ കളക്ഷന്‍ റിക്കോര്‍ഡുകള്‍ കേരളത്തില്‍ മറികടക്കാനാണ് ശ്രമം.
രണ്ടുവര്‍ഷമെടുത്താണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തത്. കരിയറില്‍ ഒരു സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ഏറ്റവുമധികം സമയം ആറുമാസം ചെലവിട്ടത് പുലിമുരുകനിലാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ഡ്യൂപ്പില്ലാതെയാണ് കടുവയുമായുള്ള ലാലിന്റെ അഞ്ച് സംഘട്ടനങ്ങള്‍ ഒരുക്കിയത്. വമ്പന്‍ ബഡ്ജറ്റിലുള്ള സിനിമ എന്നതല്ല, കഠിനമായി പ്രയത്‌നിച്ച് സാദ്ധ്യമാക്കിയ സിനിമയാണ് പുലിമുരുകനെന്ന് വൈശാഖ് പറയുന്നു. ഒരു മണിക്കൂറിലേറെ ജീപ്പില്‍ യാത്രചെയ്ത്, അരമണിക്കൂര്‍ നടന്നാണ് കാടിനകത്തെ ലൊക്കേഷനിലേക്ക് ലാല്‍ ഉള്‍പ്പെടെയുള്ള ക്രൂ പോയിരുന്നത്.
മമ്മൂട്ടി ചിത്രമായ കസബ ആദ്യദിവസങ്ങളില്‍ വന്‍ കളക്ഷന്‍ നേടിയിരുന്നു. പിന്നീട് സിനിമ പിന്നോക്കം പോയെങ്കിലും ആദ്യ ദിവസത്തിലെ മുന്നേറ്റത്തിലൂടെ മുടക്കുമതുല്‍ ലഭിച്ചു. കബാലി മാതൃകയും ഇത് തന്നെയാണ്. രജനീകാന്തരിന്റെ പേരും പെരുമയും ഉപയോഗിച്ച് പരമാവധി കളക്ഷന്‍ നേടിയ കബാലിയും പിന്നീട് ഹിറ്റ് ചാര്‍ട്ടില്‍ ഉയര്‍ച്ചക്കാട്ടിയില്ല. പുലി മുരുകനെന്ന 25 കോടിയുടെ മലയാളി സിനിമയ്ക്കും നഷ്ടമുണ്ടാകാതിരിക്കാന്‍ ഈ തന്ത്രം ആവശ്യമാണ്. അതുകൊണ്ട് കൂടിയാണ് ഒപ്പത്തിന്റെ വിജയത്തിന് പിന്നാലെ പുലി മുരകനെ തിയേറ്ററിലെത്തിച്ചത്. മുടക്കു മുതല്‍ കടന്നാല്‍ പോലും പുലി മുരുകന്‍ വന്‍ വിജയമായി മാറുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഏത് ചിത്രമാകും വിജയിക്കുകയെന്ന ചര്‍ച്ച സിനിമാ ലോകത്ത് സജീവമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends