Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

സത്യന്‍ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങളി'ല്‍ ദുല്‍ക്കര്‍ നായകനാകുന്നു

07 OCTOBER 2016 10:38 AM IST
മലയാളി വാര്‍ത്ത

സത്യന്‍ അന്തിക്കാടും ദുല്‍ക്കര്‍ സല്‍മാനും ഒരു കുടുംബചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു. ഇതാദ്യാമായാണ് ദുല്‍ക്കര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. കുടുംബചിത്രത്തില്‍ അഭിനയിക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്ന് ദുല്‍ക്കര്‍ പറഞ്ഞു.

'ജോമോന്റെ സുവിശേഷങ്ങള്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ യുടെ തിരക്കഥയും ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതായിരുന്നു. വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

 

ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ക്കര്‍ എത്തുന്നത്. ചിത്രത്തില്‍ വിന്‍സെന്റായി എത്തുന്നത് മുകേഷാണ്.  വളരെയധികം പുതുമയും നന്മയുമുള്ള ചിത്രമായിരിക്കും 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.



ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രേമത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരനാണ് ഒരു നായിക. കാക്ക മുട്ടൈ, ധര്‍മദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ഐശ്വര്യ രാജേഷ് ആണ് മറ്റൊരു നായിക. നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലും നായികയായി തീരുമാനിച്ചിരുന്നത് ഐശ്വര്യയെയാണ്.

തമിഴ്‌നടന്‍ മനോബാലയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ദുല്‍ക്കറിന്റെ സഹോദരനായി വിനു മോഹനാണ് എത്തുന്നത്. സേതു മണ്ണാര്‍ക്കാട് ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്,ഇര്‍ഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും താരങ്ങളാണ്.



വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (4 minutes ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (12 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (20 minutes ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (24 minutes ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (2 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (2 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (2 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (3 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (3 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (3 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (3 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (3 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (3 hours ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends