Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ചുംബനരംഗം അസഭ്യ കമന്റുകളോടെ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു, സിനിമയിലല്ല, ഇതൊക്കെ ഇത്തരത്തില്‍ കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്ന് തിരക്കഥാകൃത്ത്

07 OCTOBER 2016 11:41 AM IST
മലയാളി വാര്‍ത്ത

സമീപകാലത്തിറങ്ങിയ സിനിമകളില്‍ വളരെയധികം പ്രക്ഷകപിന്തുണ നേടിയ ചിത്രമായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളം. ആസിഫ് അലി, രജിഷ വിജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം തിയറ്ററുകളിലും നല്ല ചലനമുണ്ടാക്കി.

കഴിഞ്ഞ ജൂലൈ 7 നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ റിലീസ് ചെയ്ത് ഇത്രയും നാള്‍ ഇല്ലാത്ത പ്രശ്‌നങ്ങളാണ് ചില സാമൂഹിക വിരുദ്ധര്‍ ഈ ചിത്രത്തിനെ പറ്റി ഇപ്പോള്‍ പടച്ചുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ചുംബനരംഗമാണ് ഇപ്പോള്‍ വിവാദം തൊടിത്തുവിട്ടിരിക്കുന്നത്. രജിഷ വിജയനും ആസിഫ് അലിയുമാണ് ചുംബനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഇൗ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത്  അസഭ്യ കമന്റുകളോടെ  വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയാണ് ഈ സാമൂഹിക വിരുദ്ധരുടെ ഇപ്പോഴത്തെ പണി. ഏതായാലും സംഭവം ചൂടു പിടിച്ചിചിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതിങ്ങനെ..

''ഞാന്‍ കമ്മിറ്റഡായ ഒരു ആക്ടറാണ്. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുകയെന്നതാണു നടന്റെ കടമ. ബാക്കിയൊക്കെ ആളുകള്‍ ഓരോന്നു സങ്കല്‍പിച്ചെടുക്കുന്നതല്ലേ. നമുക്ക് എന്തു ചെയ്യാന്‍ പറ്റും? ആളുകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല വിഷമമുണ്ട്''-ആസിഫ് അലി

''അമ്പമ്പോ...കഷ്ടം തന്നെ ചേട്ടന്മാരെ നിങ്ങളുടെ കാര്യം! എന്തായാലും നന്നായിട്ടുണ്ട്. ഇനിയുള്ള കാലവും ഇങ്ങനെത്തന്നെ മുന്നോട്ടുപോകണം. സിനിമയിലല്ല, ഇതൊക്കെ ഇത്തരത്തില്‍ കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. കൂട്ടുകാരന്റെ പെങ്ങളുടെ പടത്തിനു താഴെ പോലും വൃത്തികെട്ട കമന്റുകള്‍ എഴുതിച്ചേര്‍ത്തവരുടെ നാടാണല്ലോ ഇത്. ഒരദ്ഭുതവുമില്ല. ഇതൊന്നും തമാശയായി എനിക്കു തോന്നുന്നേയില്ല. മലയാളിയുടെ മാനസികാവസ്ഥ എന്തുമാത്രം മോശമായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഒരുപണിയുമില്ലാതെ ഓരോന്നൊക്കെ പടച്ചുവിടുന്നതു മാനസിക രോഗം തന്നെയല്ലേ? ഇതു പ്രചരിപ്പിക്കുന്നവരെങ്കിലും ചെയ്യുന്നതു ശരിയാണോ എന്നു ചിന്തിക്കണ്ടേ? അഭിനേതാക്കള്‍ പൊതുസ്വത്താണെന്നാണോ ഇവരുടെയൊക്കെ വിചാരം?'' - തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍

മുമ്പ് ചാപ്പാ കുരിശ് എന്ന ചിത്രത്തിനും ഇതേ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (15 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (24 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends