Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിസി-പ്രിയദര്‍ശന്‍ വേര്‍പിരിയല്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ടീമിനേയും ബാധിച്ചു; അടുത്ത സീസണില്‍ ടീമുണ്ടാകില്ലെന്ന് സൂചനകള്‍

07 OCTOBER 2016 12:09 PM IST
മലയാളി വാര്‍ത്ത

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ് മലയാളത്തിന്റെ സ്വന്തം കേരള സ്‌ട്രൈക്കേഴ്‌സ്. തങ്ങളുടെ ആദ്യ സീസണില്‍ സെമിയിലെത്തി ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയ ടീം പക്ഷേ പിന്നീട് പിറകോട്ട് പോകുകയായിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ അവസാന നിമിഷമാണ് ലീഗില്‍ പങ്കെടുക്കണമോയെന്ന് പോലും ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തത്.

എന്നാല്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഏഴാം സീസണില്‍ ടീം പങ്കെടുത്തേക്കില്ലെന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നു കേള്‍ക്കുന്നത്. മോഹന്‍ലാല്‍ നോണ്‍ പ്ലയിംഗ് ക്യാപ്റ്റനായ ടീമിന്റെ ഉടമസ്ഥാവകാശം പ്രിയദര്‍ശനും ലിസിക്കുമായിരുന്നു. ഇരുവരും പിരിഞ്ഞതും ടീമിന്റെ നിലനില്പിന് ഭീഷണിയായി. 2015ല്‍ കളിച്ച പല താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റ് പ്രതിഫലം നല്കിയിരുന്നില്ല. ഇതാണ് കഴിഞ്ഞ സീസണില്‍ പല താരങ്ങളും ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്.

താര സംഘടനയായ അമ്മ ഭാരവാഹികള്‍ നടത്തിയ അനുനയ നീക്കത്തെത്തുടര്‍ന്നാണ് കളിക്കാനിറങ്ങാന്‍ കഴിഞ്ഞ സീസണില്‍ താരങ്ങള്‍ തയ്യാറായത്. എന്നാല്‍ ഈ സീസണില്‍ കേരള സ്‌ട്രൈക്കേഴ്‌സിനൊപ്പം കളിക്കാനില്ലെന്നാണ് ടീമിന്റെ നെടുംതൂണായ പ്രമുഖ താരം പറഞ്ഞത്. ആദ്യ സീസണില്‍ കൃത്യമായി പ്രതിഫലം ലഭിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ ശരിയായ വഴിക്കല്ലായിരുന്നുവെന്ന് താരം പറയുന്നു.

ആദ്യ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന കുഞ്ചാക്കോ ബോബനും സൈജു കുറുപ്പുമെല്ലാം ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ മറ്റൊരു ടീം രൂപീകരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇംഗ്ലണ്ടിലും ഈ ടീം കളിക്കുകയും ചെയ്തിരുന്നു. ഗായകന്‍ വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകരും ടീമിലുണ്ട്. ഗായകരും, മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രിക്കാരുമൊക്കെ ടീമുമായി രംഗത്തെത്തിയതോടെ കേരള സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാനുള്ള ആലോചനയുമുണ്ട്.

അതേസമയം, കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഭാവിയെക്കുറിച്ച് പ്രതികരിക്കാന്‍ ടീം മാനേജ്‌മെന്റിലെ മുതിര്‍ന്ന അംഗം വിസമ്മതിച്ചു. ലീഗ് നടക്കുന്ന സമയത്തു മാത്രമാണ് ടീമിന് ഓഫീസ് സംവിധാനം ഉള്ളതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടീം അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (15 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (24 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends