ഭയങ്കരകാമുകനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി ആര്‍ രചനയില്‍ ലാല്‍ ജോസ് സിനിമ

മികച്ച കൂട്ടുകെട്ടുകള്‍ കൈകോര്‍ക്കുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും. ഷെബിന്‍ ബക്കറാണ് നിര്‍മ്മാണം. ലാല്‍ ജോസിന്റെ നേതൃത്വത്തിലുള്ള എല്‍ ജെ ഫിലിംസാണ് വിതരണം.
ഉണ്ണി ആര്‍ എഴുതിയ ഇതേ പേരിലുളള കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒരു ഭയങ്കര കാമുകന്‍. മുല്ല,പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും, ചാര്‍ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ഷെബിന്‍ ബക്കര്‍ ഫിലിംസിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കും. ദീപ്തി സതിയും ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രമായ നീന എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍.
ചാര്‍ലിയ്ക്ക് പിന്നാലെ ഉണ്ണി ആര്‍ തിരക്കഥയില്‍ ദുല്‍ഖര്‍ നായകനാകുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനും ലാല്‍ ജോസും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകന്‍ അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും ഇന്ത്യക്ക് അകത്തും പുറത്തുമാണ് ഷൂട്ടിംഗ്.
https://www.facebook.com/Malayalivartha





















