Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

പുലിമുരുകന് ഫെയ്‌സ് ബുക്കില്‍ വ്യത്യസ്തമായ റിവ്യൂ നല്‍കിയ വീട്ടമ്മയുടെ പോസ്റ്റ് വൈറലാവുന്നു, ലാല്‍ ഫാന്‍സുകാരുടെ വക പൊങ്കാലയും

12 OCTOBER 2016 04:55 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഫേസ്ബുക്കില്‍ വേറിട്ട റിവ്യൂ നല്‍കിയ വീട്ടമ്മയുടെ പോസ്റ്റ് വൈറലാവുന്നു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ലാല്‍ ഫാന്‍സുകാരുടെ ഭാഗത്തു നിന്നുമുള്ള പൊങ്കാലാക്രമണവും തുടങ്ങി. നിഷ മേനോന്‍ ചെമ്പകശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്. പാചക കുറിപ്പു തയാറാക്കുന്ന രീതിയില്‍ പുലിമുരുകന്‍ ചിത്രത്തിന് സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ വിവരിക്കുന്നതായിരുന്നു നിഷയുടെ പോസ്റ്റ്. പുലിമുരുകന്‍ മുണ്ട് ഇറക്കുന്ന കാര്യം ആലോചിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനത്തില്‍ നിഷ പറയുന്നു.

നിഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ..

അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു, സൂര്‍ത്തുക്കളെ...

• ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം...
• ജീപ്പുകള്‍ ഒരു 10 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി)
• മുരുകനെ വാനോളം പൊക്കിയുള്ള 'ഡയകോലുകള്‍' 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടന്‍ ഗൊച്ചു ഗള്ളന്‍!)
• ഗുണ്ടകള്‍ 100 (പഴയ സാന്‌ഡോ ബനിയന്‍ കടും കളര്‍ പാന്റ്‌സ് ടീംസ് അല്ല...ഷര്‌ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്‌സിക്കുട്ടന്മാര്‍ ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)

ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ...(അതിനു തിരക്കഥ ഉണ്ടോ? ആ...!!) പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ....എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്....!

കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു...



'പുലിമുരുകന്‍' എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, 'ഇങ്ങനെ വെര്‍തെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ') അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ...പക്ഷേ, സില്‍മേല്, പുലീം, ചുള്ളനും കൂടീള്ള ഏര്‍പ്പാട് രണ്ടേ രണ്ടു തവണ മാത്രേള്ളൂ...അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെര്‍തെ വിട്ടിട്ടു വേണ്ടേ? ഒരു മെയിന്‍ വില്ലന്‍, പിന്നെ വില്ലന്റെ എതിര്‍ വില്ലന്‍, മെയിന്‍ വില്ലന്റെ ശിങ്കിടി വില്ലന്‍, മകന്‍ വില്ലന്‍ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ...അങ്ങനെ അവസാനം, വില്ലന്‍ ഒരു വശത്ത്, പുലി ഒരു വശത്ത്...മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു...പുലിയോട് പറഞ്ഞു, നിങ്ങള് തമ്മില്‍ തമ്മിലാ ആയിക്കോളാന്‍...അപ്പൊ അവര് തമ്മിലാങ്ങട് തീര്‍ത്തു...ഹല്ലാ പിന്നെ പൈസ തരുന്നുണ്ടെന്നുംവെച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ...!

നോട്ട് ദി പോയിന്റ്‌സ് :

• മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ...അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ഗുണ്ടകളുടെ അന്തര്‍സംസ്ഥാനസമ്മേളനം ആയിരുന്നു..ഊത്തുകുഴല്‍ പോലീള്ള ഐറ്റംസ് വെച്ച് നേപ്പാളികള്‍, ബംഗാളികള്‍, ഒറിയക്കാര്‍ മുതല്‍, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടന്‍ ടീംസ് വരെ...
• കാട്ടിലെ ചിത്രീകരണം കൊള്ളാം....നല്ല ഫോട്ടംപിടുത്തം...• മോഹന്‍ലാല്‍ നല്ല സ്ലിം & ട്രിം....മീശ പിരിയോടു പിരി...പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി...ഇഷ്ടന്റെ തമാശകള്‍ കേട്ടപ്പോള്‍ ഗദ്ഗദം വന്നൂന്ന് മാത്രം...


• മ്മടെ നാട്ടില്‍ നല്ല വില്ലന്മാര്‍ക്ക് ക്ഷാമാ...ദേ, കൊണ്ടന്ന്ണ്ട്, കര്‍ണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്ണത്തിനെ...'ആ' എന്നാണു ഡയലോഗ് എങ്കില്‍ 'ഈ' എന്നാണു ലിപ് മൂവ്‌മെന്റ്!
• ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു 'തമിശയം' തോന്നി...കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആര്‍പ്പുവിളി(അതൊക്കെ നായകനേക്കാള്‍ കൂടുതല്‍ പുലിയ്ക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)...

പീസ് ഓഫ് വാല്‍: ങഇഞ മുണ്ടുകള്‍ പുതീത് ഇറക്കാനുള്ള ഒരുക്കത്തിലാണെന്ന് എന്റെ മാര്‍ക്കറ്റിംഗ് അല്പബുദ്ധി ഉരുവിടുന്നു...കരയുള്ള കറുത്ത മുണ്ടുകള്‍ 'പുലിമുരുകന്‍ മുണ്ടുകള്‍' (ഇനി വന്നു തുടങ്ങിയോ ആവോ?) !! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (14 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (17 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (54 minutes ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (2 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

Malayali Vartha Recommends