പുലിമുരുകന്റെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നോട്ടമിട്ട് ആന്റി പൈറസി സെല്‍

തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'പുലിമുരുക'ന്റെ രംഗങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ ആന്റി പൈറസി സെല്‍. പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിലെ ചില രംഗങ്ങള്‍ തീയറ്ററില്‍ നിന്ന് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച രണ്ടുപേരെ തൃപ്പൂണിത്തറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏതു പുതിയ സിനിമ ഇറങ്ങിയാലും ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും, തീയറ്ററുകളില്‍ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങും ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്. പുലിമുരുകന്‍ ഇറങ്ങിയ ദിവസം തന്നെ കാണാന്‍ കാത്തിരുന്ന ചില രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
വൈശാഖ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഏഴിനാണു തീയറ്ററുകളിലെത്തിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണു സിനിമ നിര്‍മ്മിച്ചത്. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം.
https://www.facebook.com/Malayalivartha





















