Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മൃഗയ ഷൂട്ടിംഗിന്റെ ആദ്യ ദിനം പുലിയെ കണ്ട് മമ്മൂട്ടി തിരിച്ചു പോയതെന്തിന്? ജയറാമിന്റെ ആ വെളിപ്പെടുത്തല്‍ വൈറലാകുന്നു

13 OCTOBER 2016 06:38 PM IST
മലയാളി വാര്‍ത്ത

വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയറ്ററില്‍ ജൈത്രയാത്ര തുടരുകയാണ്. പുലിയൂര്‍ എന്ന ഗ്രാമത്തിലേക്ക് നരഭോജിയായ വരയന്‍ പുലി ഇറങ്ങുമ്പോള്‍ നാട്ടുകാരനായ പുലിമുരുഗന്‍ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരന്‍ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതാണ് 27 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മൃഗയയുടെ പ്രമേയം. പുലിമുരുകനിലൂടെ വീണ്ടും പുലിവേട്ട സിനിമയുടെ പ്രമേയമായപ്പോള്‍ മൃഗയയുടെ ചിത്രീകരണത്തെക്കുറിച്ചും നിരവധി വാദങ്ങള്‍ പുറത്തുവന്നു.
പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ പൂര്‍ണമായും മെരുങ്ങിയിട്ടില്ലാത്ത പുലിയെ ഉപയോഗിച്ചാണ് മൃഗയ ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തി ഐവി ശശി രംഗത്ത് വന്നു. മമ്മൂട്ടിയുടെ ചലച്ചിത്ര ജീവിതത്തില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമായിരുന്നു മൃഗയ എന്ന ചിത്രത്തിലെ വാറുണ്ണി. അന്ന് മമ്മൂട്ടി അഭിനയിച്ചത് ഡ്യൂപ്പില്ലാതെയാണെന്ന് ശശി പറഞ്ഞു.
ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ പുലിയോട് മല്ലിടുന്ന വേട്ടക്കാരന്‍ വാറുണ്ണിയുടെ രംഗങ്ങള്‍ ഒരുകാലത്ത് തിയറ്ററുകളെ ആഘോഷമാക്കിയിരുന്നു. അന്ന് ശരിയായ പുലിയുടെ മുന്നില്‍വെച്ചാണ് മമ്മൂട്ടി അഭിനയിച്ചതെന്നാണ് ഐവി ശശി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പരിഹാസവും ട്രോളുകളുമായി സോഷ്യല്‍മീഡിയയും സംഗതി ഏറ്റെടുത്തത്. എന്നാല്‍ മമ്മൂട്ടി മൃഗയയില്‍ ഏറ്റുമുട്ടിയത് ശരിയായ പുലിയോട് തന്നെയാണെന്ന് നടന്‍ ജയറാം പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
സംവിധായകന്‍ സിദ്ധിഖ് അവതാരകനായിരുന്ന ഒരു ചാനല്‍ പരിപാടിയിലാണ് ജയറാം മുമ്പ് മൃഗയയെ കുറിച്ച് പറഞ്ഞത്. ഒറിജിനല്‍ പുലിയോട് ഒത്താണ് താന്‍ അഭിനയിക്കേണ്ടതെന്ന് അറിഞ്ഞ മമ്മൂക്ക ഷൂട്ടിംഗിന്റെ ആദ്യ ദിവസം പിണങ്ങിപ്പോയതായും ജയറാം പറഞ്ഞു. അനുസരണയുള്ള റാണി എന്ന് പേരുള്ള പുലിയുമായാണ് മമ്മൂട്ടി രംഗത്ത് എത്തുക എന്നാണ് പുലിയുടെ പരിശീലകന്‍ പറഞ്ഞത്. മമ്മൂട്ടിയെ നേരിട്ട് കാണിച്ച് വിശ്വസിപ്പിക്കാനും പുലിയുടെ പരിശീലകന്‍ ശ്രമിച്ചു. എന്നാല്‍ പരിശീലകന്റെ നിര്‍ദേശം അനുസരിക്കാതെ കൂട്ടില്‍ നിന്ന് ഇറങ്ങി ആടിനെ പുലി വകവരുത്തുകയും ഇത് കണ്ട് താന്‍ ഈ പണിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സ്ഥലം വിട്ടെന്നും ജയറാം തമാശ രൂപേണെ പറഞ്ഞു. അത്ര പരിശീലനം നേടിയിട്ടില്ലാത്ത മനുഷ്യനോട് നന്നായി മെരുങ്ങാത്ത പുലിയെ ആയിരുന്നു മൃഗയയില്‍ കൊണ്ടു വന്നതെന്ന് ഐവി ശശി പറഞ്ഞതിനെ സ്ഥിരീകരിച്ചുള്ളതാണ് ജയറാം മുമ്പ് പറഞ്ഞ ഈ വാക്കുകള്‍. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends