Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പുലിമുരുകന് വേറിട്ട റിവ്യു നല്‍കിയതിന്റെ പേരില്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ ലാല്‍ ഫാന്‍സുകാര്‍ക്ക് ചുട്ട മറുപടിയുമായി നിഷ

14 OCTOBER 2016 10:58 AM IST
മലയാളി വാര്‍ത്ത

പുലിമുരുകന് വേറിട്ട റിവ്യു നല്‍കിയതിന്റെ പേരില്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ ലാല്‍ ഫാന്‍സുകാര്‍ക്ക് ചുട്ട മറുപടിയുമായി നിഷ. താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ് എന്ന തുടക്കത്തോടെയാണ് നിഷ മറുപടി പോസ്റ്റ്ചെയ്തിരിക്കുന്നത്.

നിഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ്...
ഞാന്‍ ഏതാണ്ട് നാല്പത് കൊല്ലത്തോളമായി ചലച്ചിത്രപ്രേക്ഷക ആയിട്ട്...എന്റെ കുടുംബത്തോടൊപ്പം ഭാഷാഭേദമന്യേ ഏതാണ്ട് എല്ലാ ചിത്രങ്ങളും കണ്ടു ശീലിച്ചു വരുന്നു...വെറുതെ ചലച്ചിത്രങ്ങള്‍ കണ്ടു വിടുകയല്ല, മറിച്ച് നിരീക്ഷണബുദ്ധ്യാ അവ കണ്ടു ആസ്വദിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്...അങ്ങനെ ഒരു ശീലം വളര്‍ത്തിയെടുത്തതുകൊണ്ട് എനിക്ക് ഭാവിയില്‍ നല്ല പ്രയോജനം ഉണ്ടായി...ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമരംഗത്ത് പ്രവേശിച്ചപ്പോള്‍ ചലച്ചിത്രങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ എന്നിവയെകുറിച്ച് അക്കാലമത്രയും നേടിയെടുത്ത ഈ നിരീക്ഷണ നിരൂപണ പരിജ്ഞാനം തന്നെയായിരുന്നു എന്റെ മുഖ്യ കൈമുതല്‍...പിന്നെ, അല്പസ്വല്പം എഴുതാനുള്ള കഴിവും (അതും എന്റെ അമ്മ വായനയിലൂടെ ഉണ്ടാക്കി തന്നത്)...മാധ്യമരംഗത്ത് വളരെ നല്ല അനുഭവങ്ങള്‍ എനിക്ക് നേടാനായി...കുറെ പ്രശസ്തരെ പരിചയപ്പെടാനായി...സര്‍വ്വശ്രീ എം ടി വാസുദേവന്‍നായര്‍, മോഹന്‍ലാല്‍, ലാല്‍ ജോസ്, കെ പി എ സി ലളിത, മോഹന്‍ സിതാര എന്നിങ്ങനെ പലരേയും അഭിമുഖം നടത്താന്‍ സാധിച്ചു...

താരങ്ങളെയല്ല, മറിച്ച്, ചലച്ചിത്രങ്ങളിലെ ക്രിയാത്മകതലങ്ങളെയാണ് ഞാന്‍ ആരാധനയോടെ നോക്കി കണ്ടത്....അക്കൂട്ടത്തിലാണ്, ശ്രീ മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കണ്ണുകളില്‍ മിന്നി മറയുന്ന ഭാവതലങ്ങള്‍, ശ്രീ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കഠിനാധ്വാനം, ശ്രീ തിലകന്റെ പകരം വെക്കാനാവാത്ത അഭിനയമികവ് തുടങ്ങിയവയെല്ലാം നോക്കിക്കാണുന്നത്...ഒരു നല്ല ചിത്രം കണ്ടാല്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്...ആ ചിത്രം മനസ്സില്‍ വളരെ തിളക്കത്തോടെ നിറഞ്ഞു നില്ക്കു കയും ചെയ്യും എന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം...അങ്ങനെ നിലനില്ക്കുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്വാരം, സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍, പ്രിയദര്ശ ന്റെ തൊണ്ണൂറുകളിലെ ഹാസ്യചിത്രങ്ങള്‍, ലൌഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്‍, ദൃശ്യം എന്നിങ്ങനെ...


സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ വീട്ടുകാരും, സുഹൃത്തുകളുമായും പങ്കു വെയ്ക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ നിലവില്‍ വന്നപ്പോള്‍ അതിലൂടെയായി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ...എന്നിലെ ചലച്ചിത്രപ്രേക്ഷക ഇന്നും അതേ തിളക്കത്തോടെ ഉണര്‍ന്നിരിക്കുന്നു, നല്ല ചിത്രങ്ങള്‍ കാണാന്‍, ശേഷമുള്ള സന്തോഷം മനസ്സില്‍ നിക്ഷേപിക്കാന്‍...(ഈയടുത്ത് 'മഹേഷിന്റെ പ്രതികാരം' കണ്ടപ്പോള്‍ ആ സന്തോഷം മനസ്സ് നിറച്ചു)

എന്നെ അറിയുന്നവര്‍ക്ക് അറിയാം, ഞാന്‍ കുറച്ച് ഹാസ്യാത്മകമായിട്ടാണ് ഏതൊരു സംഗതിയേയും എമരലയീീസലൂടെ നിരൂപണം നടത്തുന്നത് എന്ന കാര്യം...'പുലിമുരുകന്‍' എന്ന ചിത്രം വളരെ അവിചാരിതമായിട്ടാണ് കണ്ടത്...കാരണം, റിലീസിന്റെ രണ്ടാം ദിവസമായ അന്ന് ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു...അതേ തീയറ്റര്‍ കോംപ്ലക്‌സില്‍ ഉള്ള 'ഒപ്പം' എന്ന ചിത്രം കാണാനായിരുന്നു ഉദ്ദേശവും..എന്നാല്‍, ചെന്ന് കയറിയപ്പോള്‍ ലേഡീസ് ക്യൂവില്‍ രണ്ടു പേര്‍ മാത്രം...അതില്‍ ചെന്ന് നിന്നു, ടിക്കറ്റ് കിട്ടുകയും ചെയ്തു..

ഒരു പക്കാ കച്ചവടസിനിമ ആണെന്ന് നന്നായി അറിയാം...നല്ല പ്രകൃതി ദൃശ്യങ്ങള്‍ ഉണ്ടെന്നും...അങ്ങനെ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ വളരെ നല്ല അഭിപ്രായം തോന്നുകയും ചെയ്തു...ചിത്രം വഴി മാറി സഞ്ചരിച്ചു തുടങ്ങിയത് അതിന്റെ മൊത്തം പ്രതീക്ഷകളെ തന്നെ തെറ്റിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് നിരാശ തോന്നിയത്...സംവിധാനം, തിരക്കഥ ഇത് രണ്ടും പാളിപ്പോയി എന്നുള്ളത് ഞാന്‍ അടിവരയിട്ടുകൊണ്ടുതന്നെ പറയുന്നു...അത് തുറന്നു പറയാനുള്ള ഒരു മൗലികാവകാശം ഇവിടെ ആര്‍ക്കും ഉണ്ടല്ലോ...

ഞാന്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചല്ല പോസ്റ്റ് ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണരീതിയെയാണ് ലക്ഷ്യം വെച്ചത്...അതിനു ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേര്‍ ചേര്‍ന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ...കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പലര്‍ക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ! കുറ്റമല്ലല്ലോ...വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ...(അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാന്‍, നരസിംഹം, ദി കിംഗ്, വല്യേട്ടന്‍ മുതലായ ചിത്രങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ തോന്നാത്തതും)...എനിക്ക് മാത്രമല്ല 'പുലിമുരുക'നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ട്...

മറ്റൊന്ന് തുറന്നു പറയട്ടെ, ആരാധകരെ...എന്റെ. ഫേസ്ബുക്ക് ഇന്‌ബോക്‌സില്‍ വന്ന മെസെജുകളുടെ സംസ്‌ക്കാരരാഹിത്യം നിങ്ങളുടെ നിലവാരമില്ലായ്മയുടെ അളവുകോലായി കാണാന്‍ മാത്രമേ എനിക്ക് കഴിയുള്ളൂ...പിന്നെ, അവരെ മോശമായി പെരുമാറാന്‍ പഠിപ്പിച്ചതാരോ, അവരെയും ഞാന്‍ ഓര്‍ത്തുപോവുന്നുണ്ട്....ആരോടും, അവര്‍ ആണായാലും, പെണ്ണായാലും, ആദരവോടെ പെരുമാറാന്‍ പഠിപ്പിക്കേണ്ടത് വീട്ടുകാരും, ഗുരുക്കന്മാരുമാണല്ലോ...അപ്പോള്‍, പ്രസ്തുത വ്യക്തികളുടെ ഈ തരംതാഴലിന്റെ ഉത്തരവാദിത്തം മേല്‍പറഞ്ഞവര്‍ക്ക് തന്നെയല്ലേ? എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്നു തരം താണ കമന്റുകള്‍ ഇടുന്നവര്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നവരുടെ മനസ്സില്‍ നിങ്ങളെകുറിച്ച് രൂപപ്പെടുന്ന വിലയിരുത്തലും, കൂടാതെ, ഇതുപോലുള്ള അന്ധാരാധകരുള്ള ആ മഹാനായ താരത്തെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നുള്ളതും...

പിന്നെ, മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും, അവര്‍ കാശ് തന്നിട്ടാണ് ഞാന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ....താരയുദ്ധത്തില്‍ (താരങ്ങള്‍ തമ്മിലെന്തു യുദ്ധം? ആരാധകര്‍ ഉണ്ടാക്കുന്ന യുദ്ധമല്ലേ?!) എനിക്ക് ഭാഗമാകാന്‍ താല്‍പര്യമില്ല...

മമ്മൂട്ടിയുടെ 'കസബ' ചിത്രത്തിനു മുന്നില്‍ കൈ കൂപ്പി നില്ക്കുന്നത് എന്റെ സുഹൃത്ത് ജ്യോതി ചേച്ചിയാണ്, അല്ലാതെ ഞാനല്ല...'നമിച്ചണ്ണോ, നമിച്ചു' എന്ന ക്യാപ്ഷന്‍ പരിഹാസരൂപേണ കൊടുത്തതാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള വിവേകം അന്ധരായ ആരാധകര്‍ക്ക് ഇല്ലാതെ പോയി....കഷ്ടം!ദേശീയതലത്തില്‍ വരെ ഖ്യാതി നേടിയ, മികവുള്ള താരങ്ങളെകൊണ്ട് സമ്പന്നമായ നമ്മുടെ മലയാള ചലച്ചിത്രലോകം താരാരാധന മൂലം എത്ര താഴേയ്ക്ക് പോകുന്നു എന്നത് ആരാധകരുടെ (ആസ്വാദകര്‍/പ്രേക്ഷകര്‍ എന്നൊന്നും ഞാന്‍ വിവക്ഷിക്കില്ല...കാരണം, യഥാര്‍ത്ഥ ചലച്ചിത്ര ആസ്വാദനം ഇതല്ല എന്നതുതന്നെ) വളരെ വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ മൂലം എവിടെയെത്തി എന്നുള്ളത് ആലോചിക്കേണ്ടുന്ന വിഷയമാണ്....നാം അയല്പയക്കത്തെ തമിഴന്റെ അന്ധമായ താരാരാധനയെ നോക്കി കളിയാക്കിയിരുന്നു, ഒരു കാലത്ത്...ഇന്ന് വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ചെയ്യുന്നത് എന്താണ് എന്നുള്ളതും ചിന്ത്യം!

താരത്തിന്റെ ഫ്‌ലെക്‌സിനു പാലഭിഷേകം, ആര്‍പ്പുവിളികള്‍, മാലയിടല്‍ എന്നുവേണ്ട, തികച്ചും പരിഹാസ്യമായ ആരാധനാശ്രമങ്ങള്‍...ഇതൊന്നും കൂടാതെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ അജയ്യരായ അഭിനേതാക്കള്‍ അവരുടെ മികവുകൊണ്ട് എത്രയോ മനസ്സുകളില്‍ ഇന്നും മെഗാ ഹിറ്റ് ആണെന്നത് ഓര്‍ക്കുക...

എന്റെ കുടുംബത്തെ വരെ വളരെ മോശമായി വിമര്‍ശിച്ചതുമൂലം എനിക്ക് എന്റെ പോസ്റ്റിന്റെ സെറ്റിംഗ്‌സ് മാറ്റേണ്ടി വന്നു (എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പാകത്തില്‍)...അല്ലാതെ ഞാന്‍ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല...അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല....ഇപ്പോള്‍, ഞാന്‍ വീണ്ടും ആ പോസ്റ്റിന്റെ സെറ്റിംഗ്‌സ് പബ്ലിക്ക് ആക്കി മാറ്റിയിട്ടുണ്ട്...കാരണം, തല ഉയര്ത്തിപ്പിടിച്ചു ജീവിച്ച ഒരു അച്ഛന്റെ മകള്‍ ആണ് ഞാന്‍...അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതിന് തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട പ്രശസ്ത പത്രപ്രവര്‍ത്തകന്‍ / മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോന്റെ മരുമകളും...അവരുടെ ജീവിതത്തില്‌നിന്നും നേടിയെടുത്ത പ്രചോദനം എന്നും എനിക്ക് മൂല്യവത്താണ്...മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിന് ശക്തി നല്കിയതും അതുതന്നെ...
എന്റെ പോസ്റ്റ് പല പത്രങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇടം പിടിച്ചു....മുന്നൂറിലധികം ഷെയറുകള്‍ നേടി...ആയിരക്കണക്കിന് ആളുകള്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെസേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നു...ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുന്നു...അതിലും വലുതാണ്, ഞാന്‍ ഇന്ന് എന്താണോ, അതിനെല്ലാം പിന്തുണ നല്കുന്ന എന്റെ അമ്മ എന്നോട് ഇന്ന് രാവിലെ പറഞ്ഞ വാക്കുകള്‍ 'മോള്‍ ഇതിനെല്ലാം തക്കതായ ഒരു മറുപടി എഴുതണം' എന്നത്...'വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല, ഇനിയും എഴുതൂ' എന്ന് പറയുന്ന എന്റെ മാധ്യമഗുരുക്കന്മാര്‍, എന്റെ ഭര്‍ത്താവ്...പിന്നെ, 'ആരെല്ലാം എന്തൊക്കെ പറഞ്ഞാലും സധൈര്യം മുന്നോട്ടു പോവുക' എന്ന് പറയുന്ന എന്റെ സുഹൃത്തുക്കള്‍...

അതിനാല്‍, ഞാന്‍ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സില്‍ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്റേതായ ശൈലിയില്‍ എഴുതുകയും ചെയ്യും....അത് എന്റെ ഫേസ്ബുക്ക് വോളില്‍ പബ്ലിക് സെറ്റിംഗ്‌സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends