Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ അണിയറയിലൊരുങ്ങുന്ന 5 'ബിഗ്' ചിത്രങ്ങള്‍!

14 OCTOBER 2016 02:46 PM IST
മലയാളി വാര്‍ത്ത

കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തിയും സ്വന്തം റെക്കോഡുകളെ തിരുത്തിയെഴുതിയും മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിജയ യാത്ര തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരിയ്ക്കും പുലിമുരുകന്‍ എന്നാണ് വിലയിരുത്തലുകള്‍.

എന്നാല്‍ പുലിമുരുകനെ മലര്‍ത്തിയടിയ്ക്കാന്‍ അണിയറയില്‍ ചില ചിത്രങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിലേത് ചിത്രമായിരിയ്ക്കും പുലിമുരുകന്റെ കലക്ഷന്‍ റെക്കോഡുകളെ മറികടുക്കുക എന്ന് കണ്ടറിയാം. 

കര്‍ണ്ണന്‍... 

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. മലയാളത്തിന്റെ ബാഹുബലിയായിരിയ്ക്കും കര്‍ണ്ണന്‍ എന്നാണ് വിലയിരുത്തലുകള്‍. 250 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ലൂസിഫര്‍... 

ബജറ്റിലല്ല, താരസമ്പന്നതയിലാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാല്‍ നായകന്‍, മുരളി ഗോപിയുടെ തിരക്കഥ.. എന്നൊക്കെ കേട്ടപ്പോള്‍ തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.

ദ ഗ്രേറ്റ് ഫാദര്‍... 

ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചാണ് മമ്മൂട്ടി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ഏറ്റെടുത്തിരിയ്ക്കുന്നത്. മെഗാസ്റ്റാറിന്റെ താടിവളര്‍ത്തിയ ലുക്കൊക്കെ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ദുല്‍ഖര്‍...

അമല്‍ നീരദ് ചിത്രം ഏറെ സസ്‌പെന്‍സുകളോടെയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമെത്തുന്നത്. ചിത്രത്തിന്റെ പേര് പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അജി മാത്യു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. താരപുത്രന്റെ മാസ് ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍.

കായംകുളം കൊച്ചുണ്ണി... 

മലയാളത്തില്‍ തയ്യാറെടുക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (5 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (17 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (40 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (55 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends