Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തളത്തില്‍ ദിനേശന്‍ വീണ്ടും വരുന്നു; ശ്രീനിവാസനും വിനീതും വീണ്ടും

20 OCTOBER 2016 10:50 AM IST
മലയാളി വാര്‍ത്ത

ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാംഭാഗം  വരുന്നു. ശ്രീനിവാസന്റെ കഥയില്‍ മകന്‍ വിനീതാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ കഥാചര്‍ച്ചകള്‍ പുരോഗമിക്കുന്നേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തളത്തില്‍ ദിനേശന്റെ മകനായി വിനീത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വടക്ക്‌നോക്കിയന്ത്രം കലപരമായും വാണിജ്യപരമായും വലിയ വിജയമായിരുന്നു. ശ്രീനിവാസനും പാര്‍വതിയും അഭിനയിച്ച സിനിമയിലെ ഡയലോഗ് ഇന്ന് ട്രോളുകളില്‍ വരെ ഉപയോഗിക്കുന്നുണ്ട്. സ്‌കിസോഫ്രീനിയ ബാധിച്ച യുവാവിന്റെ കഥയായിരുന്നു വടക്ക്‌നോക്കിയന്ത്രം.

മകന്റെ അച്ഛന്‍ എന്ന സിനിമയിലാണ് ശ്രീനിവാസനും വിനീതും ആദ്യമായി അഭിനയിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. വിനീത് സംവിധാനം ചെയ്ത മലര്‍വാടി, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷം അഭിനയത്തിനായി മാറ്റിവച്ചിരിക്കുകയാണെന്ന് വിനീത് ഫെയിസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ശ്രീനിവാസന്‍ പ്രിയദര്‍ശന്റെ പൃഥ്വിരാജ് ചിത്രത്തിനും സത്യന്‍ അന്തിക്കാട് ചിത്രത്തിനും തിരക്കഥ എഴുതുന്നുണ്ട്. അതിന് മുന്‍പായി വടക്ക്‌നോക്കിയന്ത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന് അറിയുന്നു. ശ്രീനിവാസന് വളരെ വേണ്ടപ്പെട്ട ഒരു നിര്‍മാതാവിനെ സഹായിക്കാനാണ് ചിത്രം ഒരുക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (5 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (17 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (40 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (55 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends