Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

പുലിമുരുകന് ആള് കയറാന്‍ കാരണം മോഹന്‍ലാല്‍ മാത്രമല്ലെന്ന് ജയരാജ്; 'വീരം' 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമാവും

21 OCTOBER 2016 04:27 PM IST
മലയാളി വാര്‍ത്ത

എന്റെ സിനിമ അതിഗംഭീരം ആയിരിക്കും. എല്ലാ റെക്കോര്‍ഡും തകര്‍ക്കും. മലയാളസിനിമയിലെ ഇനിഷ്യല്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത വൈശാഖ് ചിത്രം പുലിമുരുകന്‍ ഇത്രയും തരംഗം തീര്‍ക്കാന്‍ കാരണം അതില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ സാന്നിധ്യം മാത്രമല്ലെന്ന് സംവിധായകന്‍ ജയരാജ്. മറിച്ച് അതിന്റെ സാങ്കേതികമികവാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ഇത്രയധികം ആകര്‍ഷിക്കുന്നതെന്നും ജയരാജ് പറയുന്നു.
ഇതേ താരം തന്നെ അഭിനയിച്ച പല സിനിമകളും ഫ്‌ളോപ്പ് ആയിരുന്നില്ലേ? എന്തുകൊണ്ടാണ് പുലിമുരുകന് ഇത്രയും ആള് വരുന്നത്? കാരണം ആ സിനിമയുടെ പ്രത്യേകതയാണ്. ഒരാഴ്ചയില്‍ 10 കോടി കളക്ട് ചെയ്യുന്ന നിലയിലേക്ക് പുലിമുരുകനെ ജനപ്രിയമാക്കിയ ഘടകം അതിന്റെ ടെക്‌നിക്കല്‍ ക്വാളിറ്റിയാണ്. 
ജയരാജ് 
35 കോടി ബജറ്റില്‍ താന്‍ സംവിധാനം ചെയ്ത 'വീരം' എന്ന ചിത്രമാവും മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ട് ചെയ്യുകയെന്നും ജയരാജ് പറഞ്ഞു. ഷേക്‌സ്പിയറിന്റെ 'മാക്ബത്ത്' എന്ന പ്രശസ്തകൃതിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് 'വീരം'. ബോളിവുഡ് താരം കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നവംബറില്‍ പ്രദര്‍ശനത്തിനെത്തും.
ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാം ചിത്രമായി ഒരുങ്ങുന്ന വീരത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അവതാര്‍, ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച അലന്‍ പോപ്പിള്‍ടണ്‍ ആണ് വീരത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. 'ഗെയിം ഓഫ് ത്രോണ്‍സ്' ചെയ്ത പ്രാണാ സ്റ്റുഡിയോസാണ് വിഎഫ്എക്‌സ് ചെയ്യുന്നത്.
ഗ്ലാഡിയേറ്ററും' 'സ്റ്റാര്‍വാര്‍സും' ചെയ്ത, ഓസ്‌കര്‍ ജേതാവ് ട്രിഫോര്‍ പ്രൗഡ് മേക്കപ്പും. ഗ്ലാഡിയേറ്റര്‍, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്‌റ്റെല്ലാര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്‌പൈഡര്‍ മാന്‍, ടൈറ്റാനിക് ഹാരിപോര്‍ട്ടര്‍ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. ഒപ്പം എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (2 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (33 minutes ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (42 minutes ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (54 minutes ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (55 minutes ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (2 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (2 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (3 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (4 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (4 hours ago)

Malayali Vartha Recommends