കോളേജ് അധ്യാപകനായി മമ്മൂട്ടി വീണ്ടും എത്തുന്നു

1995ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍ അഭിനയിച്ചത്. ആനി, ശോഭന, ശ്രീനിവാസന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കോളേജ് അധ്യാപകന്റെ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുകയാണ്. അജയ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. അടുത്തവര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് പരമാവധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു.
തിരക്കഥയുടെ ജോലികള്‍ ആരംഭിക്കാന്‍ പോവുന്നതെയുള്ളു എന്ന് ഉദയകൃഷ്ണ വ്യക്തമാക്കി. പോക്കിരി രാജ, തുറപ്പുഗുലാന്‍ എന്നീ ചിത്രങ്ങളില്‍ ഉദയ്കൃഷ്ണ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തത് അജയ് ആയിരുന്നു.
https://www.facebook.com/Malayalivartha





















