സൂക്ഷിച്ച് നോക്കൂ...ഇതാരാ? മലയാളത്തിലെ ഈ പ്രിയ ഗായികയെ മനസിലായോ?

ഇങ്ങനെയൊരു രൂപമാറ്റം ഈ വ്യക്തിയില്‍ നിന്നു പ്രതീക്ഷിക്കുകയേയില്ല നമ്മള്‍. മുഖത്ത് ചായമൊന്നും തേച്ചിട്ടില്ല. ഒരു മുഖംമൂടി മാത്രം അണിഞ്ഞിരിക്കുന്നു. പക്ഷേ കാലങ്ങളായി കണ്ടു സ്‌നേഹിച്ച ഈ വ്യക്തിത്വത്തെ നമ്മള്‍ തിരിച്ചറിയുകയേയില്ല. ആരാണിതെന്നല്ലേ. ഹാലോവീന്‍ ഡേ സ്‌പെഷ്യല്‍ വേഷത്തിലെത്തിയ പ്രിയ ഗായിക കെ.എസ് ചിത്രയെ കുറിച്ചാണ് ഈ പറയുന്നത്. കെ.എസ് ചിത്ര സമൂഹമാധ്യമങ്ങളിലെ തന്റെ പേജുകളില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോകള്‍ ശരിക്കും നമ്മെ രസിപ്പിക്കും.
അമേരിക്കയില്‍ വച്ചായിരുന്നു മലയാളത്തിന്റെ വാനമ്പാടി ചിത്രം പകര്‍ത്തിയത്. അനന്തരവള്‍ !ഡീറ്റയോടൊപ്പമാണ് ചിത്ര ഹാലോവീന്‍ ദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളില്‍ വര്‍ത്തമാനങ്ങളിലൂടെയും പാട്ടിലൂടെയും ചിത്രങ്ങളിലൂടെയും സജീവമാണു കെ.എസ് ചിത്ര. എന്തായാലും അക്കൂട്ടത്തില്‍ ഏറ്റവും കിടിലന്‍ എന്നു പറയാം ഈ ചിത്രങ്ങളെ.
മനുഷ്യര്‍ പ്രേത ഭൂതാദികളുടെ വേഷം കെട്ടി ആഘോഷത്തിനിറങ്ങുന്ന ഹാലോവീന്‍ ഉത്സവം പാശ്ചാത്യ രാജ്യങ്ങളിലാണ് ഏറ്റവുമധികം ആഘോഷിക്കുന്നത്. സെലിബ്രിറ്റികളുടെ ഫെയ്‌സ്ബുക്ക്ട്വിറ്റര്‍ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഹാലോവീന്‍ ചിത്രങ്ങളെത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha





















