മമ്മൂട്ടിക്കു വേണ്ടി പുലിമുരുകന്റെ പ്രത്യേക ഷോ; ചിത്രം കണ്ട മമ്മൂട്ടി പറഞ്ഞത്

പുലിമുരുകന്‍ കണ്ട് താന്‍ ലാല്‍ ഫാനായെന്ന് മമ്മൂട്ടി. തമ്മിലടിക്കുന്ന ആരാധകര്‍ അറിയാന്‍. ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും. അന്നുമുതല്‍ ഇന്നുവരെ ആരാധകരുടെ മനസ്സിലുണ്ടായിരുന്ന ആ സംശയവും നീങ്ങിക്കിട്ടുകയാണ്. മമ്മൂട്ടി പുലിമുരുകന്‍ കണ്ടു കാണുമോ? മോഹന്‍ലാല്‍ തോപ്പില്‍ ജോപ്പന്‍ കണ്ടു കാണുമോ എന്നത്. ഒടുവില്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ കുഞ്ചന്‍ വെളിപ്പെടുത്തുന്നു. മമ്മൂട്ടി പുലിമുരുകന്‍ കണ്ടു. ലാലിനെ അഭിനന്ദിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ വീട്ടിലെ തീയറ്ററില്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിനിമ പ്രത്യേകം പ്രദര്‍ശിപ്പിക്കുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞ മമ്മൂട്ടി മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളില്‍ ഏറെ സന്തോഷവാനായിരുന്നെന്നു കുഞ്ചന്‍ പറയുന്നു. ജീവിതത്തില്‍ പരസ്പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നതിനു ഇനിയൊരു തെളിവ് വേണ്ടെന്നു വ്യക്തമാക്കും കുഞ്ചന്റെ ഈ വാക്കുകള്‍. ആരാധകര്‍ മാത്രമാണ് താരങ്ങളുടെ പേരില്‍ വാക് പോര് നടത്തുന്നത്.
സാങ്കേതിക മികവിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ് പുലിമുരുകന്‍. ഒരുമാസം പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബിലേക്ക് ചിത്രം അടുക്കുന്നു. കോട്ടയം അച്ചായനായി മമ്മൂട്ടി തകര്‍പ്പന്‍ ലുക്കിലെത്തുന്ന ജോപ്പനും തീയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.
https://www.facebook.com/Malayalivartha





















