പുലിമുരുകൻ ചോർന്നു. അണിയറക്കാർ ആശങ്കയിൽ

തിരുവനന്തപുരം: പുലിമുരുകനും രക്ഷയില്ല. യു ഇയില്‍ പടം റിലീസായി ദിവസങ്ങള്‍ക്കുള്ളിലാണ് തീയറ്റര്‍ പ്രിന്‍റ് ഇന്‍റര്‍നെറ്റില്‍ ലഭ്യമായത് എന്നതാണ് ശ്രദ്ധേയം . പുലിമുരുകന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. തമിഴ് റോക്കോഴ്സ് അടക്കം നാല് വെബ്സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ചിത്രം സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. വെബ് സൈറ്റില്‍ ചിത്രം പ്രത്യക്ഷപ്പെട്ട വിവരം വാട്സ് ആപ്പ് വഴി വൈറലായതിനെ തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ ഡോമിന് പരാതി നല്‍കിയത്.ഇതേതുടര്‍ന്ന് സൈബര്‍ ഡോം വ്യാജപതിപ്പ് സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തു.
ഇതിനിടെ 28 പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം ആന്റിപൈറസി സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. ആന്റി പൈറസി സെല്ലും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം ആരൊക്കെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുവെന്ന കാര്യവും സൈബര്‍ ഡോം ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















