Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നടി അമലാ റോസ് പറയുന്നു, വില പറഞ്ഞും തെറി വിളിച്ചും കൊല്ലാക്കൊല ചെയ്യുന്നു, എനിക്കും ജീവിക്കണം

07 NOVEMBER 2016 04:39 PM IST
മലയാളി വാര്‍ത്ത

തൊടുപുഴ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്രതാരം പിടിയിലായതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ടത് സിനിമാസീരിയല്‍ താരം അമലാ റോസ് കുര്യന് ആണ്. സംഭവത്തില്‍ പിടിക്കപ്പെട്ടത് തന്റെ അതേ പേരിലുള്ള ആളാണെന്ന റിപ്പോര്‍ട്ടുകള്‍ അമലയുടെ സ്വസ്ഥജീവിതം താറുമാറാക്കി. അനാശാസ്യത്തിന് പിടിയിലായ അഭിനേത്രി താനാണെന്ന മട്ടിലാണ് പലരും പെരുമാറുന്നതെന്ന് അമലാ റോസ് പറയുന്നു.
'തീവ്രം' എന്ന സിനിമയിലെ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയ അമലാ സീരിയലുകളില്‍ സജീവമാണ്. കോട്ടയം സ്വദേശിനിയാണ്. വിവെല്‍ ആക്റ്റീവ് ഫെയര്‍ ബിഗ് ബ്രേക്, വിവെല്‍ ആക്റ്റീവ് ഫെയര്‍ മിസ് ബ്യൂട്ടിഫുള്‍ ഐസ്2012 എന്നീ മല്‍സരങ്ങളിലെ മല്‍സരാര്‍ത്ഥി ആയിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ക്രൂശിക്കരുതെന്നും അമലാ റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണോ തന്നെ ക്രൂശിക്കുന്നവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്നും അമല ചോദിക്കുന്നു.
അമലയുടെ കുറിപ്പ്
അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്യ്തു???
പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്ത???
നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്ഥ അതു തന്നെയാണ്. ഒരു സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണു ഞാന്‍, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയില്‍ എന്നെ നിലനിര്‍ത്തുന്നത്. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്, മാതാവില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാന്‍ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാന്‍ എനിക്ക് പേടിയാണ്.....
അമല എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ തൊടുപുഴയില്‍ നിന്ന് ഇമ്മോറല്‍ ട്രാഫിക്ക് ചാര്‍ജ്ജ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യ്തു. ആ പെണ്‍കുട്ടി ഞാനാണ് എന്ന രീതിയിലാണു പലരും പിന്നീട് എന്നോട് പെരുമാറാന്‍ തുടങ്ങിയത്. എനിക്കെന്റെ മെസ്സഞ്ചറോ. വാട്‌സപ്പോ ഓപ്പണ്‍ ചെയ്യാന്‍ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോര്‍ട്ട് മാത്രമാണു ഇപ്പൊ എനിക്കൊപ്പം ഉള്ളത്. 'തെറ്റു ചെയ്തവര്‍ക്ക് പോലും അവര്‍ അര്‍ഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.' സമൂഹവും നിയമവ്യവസ്ഥയും ആ നീതി അവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണു 'ഒരു തെറ്റും ചെയ്യാത്ത ഞാന്‍ ക്രൂശിക്കപ്പെടുന്നത്.' ഒരു വാര്‍ത്ത കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാന്‍ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കില്‍ അപ്പോഴും നിങ്ങള്‍ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യല്‍ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരില്‍ എന്നെ ക്രൂശിക്കരുത്. അമല റോസ് കുര്യന്‍ എന്നൊരു പേരുണ്ടായി പോയത് ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്.... ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക....
സത്രീധനം, പാദസരം എന്നീ സീരിയലുകളിലെ നടിയാണ് അമലാ റോസ് കുര്യന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (9 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (12 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (18 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (23 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (26 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (43 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends