കല്ല്യാണി, നിന്റെ വളര്‍ച്ചയില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു; പ്രിയ സുഹൃത്തിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

സിനിമയിലായാലും അവാര്‍ഡ് നിശകളിലായാലും ഏറ്റവും സ്‌റ്റൈലിഷായി എത്തുന്ന നടന്‍മാരിലൊരാളാണ് നമ്മുടെ ദുല്‍ഖര്‍ സല്‍മാന്‍. തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളില്‍ ട്രെന്‍ഡ് സെറ്ററാവാന്‍ കഴിയുന്നുയെന്നതാണ് മറ്റു താരങ്ങളില്‍ നിന്ന് ദുല്‍ഖറിനെ വ്യത്യസ്തനാക്കുന്നത്.
ഈ വര്‍ഷത്തെ ജി ക്യൂ ബെസ്റ്റ് ഡ്രസ്ഡ് മെന്‍ എന്ന പട്ടികയിലും മലയാളികളുടെ പ്രിയ കുഞ്ഞിക്കയും സ്ഥാനം നേടിയിരുന്നു. പ്രശസ്ത ഡിസൈനര്‍ കല്യാണി ദേശായിയാണ് ഇതിന് ദുല്‍ഖറിനെ സഹായിക്കുന്നത്. കല്യാണി ഒരുക്കിയ നീല സ്യൂട്ടും വെള്ള ഷര്‍ട്ടും ചുവന്ന പോക്കറ്റ് സ്‌ക്വയറും അണിഞ്ഞാണ് ദുല്‍ഖര്‍ അന്ന് എത്തിയത്.
ദുല്‍ഖറിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്ത് കൂടിയാണ് കല്യാണി. ഇപ്പോഴിതാ കല്യാണി ദേശായി 'നോട്ട് ജസ്റ്റ് ബ്ലാക്ക്' എന്ന തന്റെ ബ്രാന്‍ഡ് വ്യാപകമായ രീതിയില്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ്. സുഹൃത്തിന് പിന്തുണയുമായി ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ ആശംസാസന്ദേശം വൈറലാകുകയാണ്.
'ആറു വര്‍ഷം മുന്‍പ് മുംബൈയിലെ ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയില്‍ ഞാന്‍ പോയിരുന്നു. അവിടെ വച്ചാണ് പ്രിയ സുഹൃത്ത് വിക്രം പ്രഭുവിനെ ആദ്യം കാണുന്നത്. ഒത്തിരി പ്രഗത്ഭരായ സുഹൃത്തുക്കളുണ്ടായിരുന്നവിടെ. ക്യാമ്പിലെ ഏറ്റവും ചെറിയ ആളായിരുന്നു ബംഗളൂരില്‍ നിന്നുള്ള കല്യാണി ദേശായി. അന്ന് ഞങ്ങളെല്ലാം കുട്ടിയായി കണ്ടിരുന്ന കല്ല്യാണി ഇപ്പോള്‍ വലിയ സ്‌റ്റൈലിസ്റ്റായി വളര്‍ന്നു. ഇപ്പോള്‍ സ്വന്തം ബ്രാന്‍ഡായ നോട്ട് ജസ്റ്റ് ബ്ലാക്ക് ലോഞ്ച് ചെയ്യുകയാണ്. നിന്റെ വളര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്നു. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ'
https://www.facebook.com/Malayalivartha






















