നോട്ടില്ല; നിവിന്‍പോളിയുടെ 'സഖാവ്' ഷൂട്ടിംഗ് മാറ്റി

നോട്ടില്‍ തിരിച്ചടി നിവിന്‍ പോളിക്കും.നോട്ടില്ല സിനിമാക്കാര്‍ വന്‍പ്രതിസന്ധിയില്‍. പല ചിത്രങ്ങളുടേയും ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങുന്നു. നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ മുലം സിനിമാമേഖലയും പ്രതിസന്ധിയിലേക്ക്. നിവിന്‍പോളി നായകനായ സിനിമയുടെ ഷൂട്ടിങ്ങാണ് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ചത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന നിവിന്‍പോളി നായകനായ സഖാവ് എന്ന സിനിമയുടെ മൂന്നാംഘട്ട ചിത്രീകരണമാണ് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് മാറ്റിയത്. ഈ മാസം 18 മുതല്‍ ഇടുക്കി പീരുമേട്ടിലായിരുന്നു 35 ദിവസത്തെ സഖാവിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. ദിവസവും മൂന്നരലക്ഷത്തോളം രൂപ ചിത്രീകരണത്തിനായി ചെലവ് വരും.
ഇതില്‍ രണ്ടര ലക്ഷം രൂപ ചെക്കായി വിവിധ സാങ്കേതിക വിദഗ്ധര്‍ക്കു നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപയെങ്കിലും ദിവസച്ചെലവിനു വേണം. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും പാചകക്കാരുടെയും വിളമ്പുകാരുടെയും പ്രതിഫലവും ലൊക്കേഷന്‍ വാടകയും മറ്റും നല്‍കുന്നതിനുമാണ് ഇത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മാതാവിന് ആഴ്ചയില്‍ 24,000 രൂപയേ ബാങ്കില്‍ നിന്നു പിന്‍വലിക്കാനാവൂ. ഇതുകൊണ്ട് ഒരു ദിവസം പോലും ചിത്രീകരണം നടത്താനാവില്ല. ഈ സാഹചര്യത്തിലാണു പണം ലഭ്യമാകുന്നതുവരെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത്. ചിത്രീകരണം അന്തിമഘട്ടത്തിലെത്തിയ പല മലയാള സിനിമകളും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുപെടുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും പണം സംഘടിപ്പിച്ചും കടംപറഞ്ഞും സിനിമ പൂര്‍ത്തിയാക്കാനാണു നിര്‍മാതാക്കളുടെ ശ്രമം. നോട്ട് വിതരണം സാധാരണ നിലയില്‍ ആയതിനുശേഷം മാത്രമെ സിനിമകളുടെ ഷൂട്ടിങ്ങ് ഇനി പഴയത് പോലെ ആരംഭിക്കാന്‍ കഴിയു എന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha






















