വിദേശ രാജ്യങ്ങള്‍ വേട്ടയാടി 'പുലിമുരുകന്‍'

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് മലയാളികളുടെ മഹാനടന്‍ മോഹന്‍ ലാലിന്റെ പുലിമുരുകന്‍. കളക്ഷന്‍ റെക്കോര്‍ഡുകളെ 'വേട്ടയാടിപ്പിടിച്ചു'കൊണ്ട് പുലിമുരുകന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലും വേട്ടയാടിപിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഈ വൈശാഖ് ചിത്രം.
പുലിമുരുകന്‍' റിലീസ് ചെയ്ത വിദേശ രാജ്യങ്ങളില്‍ പോളണ്ടുമുണ്ട്. പോളണ്ടില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. ബ്രിട്ടനില്‍ ഹൗസ്ഫുള്ളായാണ് 'പുലിമുരുകന്‍' ഓടുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രമായതിനാല്‍ തന്നെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















