25 ആം വിവാഹ വാര്‍ഷികം തകര്‍ത്താഘോഷിച്ച് ടോമിച്ചന്‍ മുളകുപാടം

വിവാഹത്തിന്റെ 25 ആം വാര്‍ഷികം സൂപ്പര്‍ഹിറ്റാക്കി ടോമിച്ചന്‍ മുളകുപാടം. സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ നൂറുകോടി പിന്നിടുമ്പോള്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇരട്ടിസന്തോഷം. സിനിമ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍, ജീവിതത്തിലും മറ്റൊരു സന്തോഷം ആഘോഷിക്കുകയായിരുന്നു ടോമിച്ചന്‍. വിവാഹ ജീവിതത്തിന്റെ 25 ആം വാര്‍ഷികമാണ് അദ്ദേഹം തകര്‍ത്താഘോഷിച്ചത്.
ആഡംബരമായി നടത്തിയ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. വിവാഹചടങ്ങുകള്‍ പോലെ തന്നെ വലിയ സ്‌റ്റേജില്‍ തന്നെയാണ് വിവാഹവാര്‍ഷികാഘോഷവും സംഘടിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ കേക്കും ഇവര്‍ക്കായി ഒരുക്കിയിരുന്നു.
റോസക്കുട്ടിയാണ് ടോമിച്ചന്റെ ഭാര്യ. പുലിമുരുകന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പല വിഷമഘട്ടങ്ങളിലും ഏറ്റവും വലിയ ധൈര്യം റോസക്കുട്ടി ആയിരുന്നെന്ന് ടോമിച്ചന്‍ പറഞ്ഞിരുന്നു. റോമിന്‍, ജിഷ, റോഷന്‍ എന്നിവരാണ് മക്കള്‍. റോമിന്‍ പുലിമുരുകനില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















