പത്രം വായിക്കാത്ത തലമുറ എങ്ങനെ രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമ എടുക്കുമെന്ന് ശ്രീനിവാസന്‍; 'വിനീതും അക്കൂട്ടത്തിലൊരാള്‍'

വീനീതിനും പുതു തലമുറ സിനിമാക്കാര്‍ക്കും ഉപദേശവുമായി ശ്രീനിവാസന്‍. വര്‍ത്തമാനപത്രം വായിക്കാത്ത ഒരു തലമുറയ്ക്ക് രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകള്‍ എടുക്കാനാവില്ലെന്ന് ശ്രീനിവാസന്‍. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്ന യുവതലമുറയാണ് ഇപ്പോഴത്തേതെന്നും തങ്ങള്‍ എന്തുതന്നെ ചെയ്താലും മാറ്റം സംഭവിക്കില്ലെന്ന പ്രതീക്ഷാനഷ്ടത്തില്‍ നിന്നാകാം ഇത്തരം ചിന്ത ഉണ്ടാവുന്നതെന്നും ശ്രീനിവാസന്റെ നിരീക്ഷണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വിലയിരുത്തല്‍. 'സന്ദേശ'ത്തിന്റെ 25ാം വാര്‍ഷികത്തെ മുന്‍നിര്‍ത്തി എന്തുകൊണ്ട് രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകള്‍ ഇക്കാലത്ത് സംഭവിക്കുന്നില്ല എന്ന ചോദ്യത്തിനാണ് ശ്രീനിവാസന്റെ പ്രതികരണം.
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ പത്രം വായിക്കുന്നില്ല. 'എന്തെങ്കിലുമാകട്ടെ' എന്നതാണ് രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഈ തലമുറയുടെ കാഴ്ചപ്പാട്. എന്തുതന്നെ ചെയ്താലും കാര്യങ്ങളൊന്നും മാറാന്‍ പോകുന്നില്ലെന്ന പ്രതീക്ഷാനഷ്ടത്തില്‍ നിന്നാകാം ഇത്തരമൊരു മനോഭാവം രൂപപ്പെടുന്നത്. അവര്‍ അവരുടേതായ കാര്യങ്ങളില്‍ മാത്രം മുഴുകുന്നു. ഒരര്‍ഥത്തില്‍ അപകടകരമാണ് ഇത്. തങ്ങളെ സംബന്ധിച്ച് ഒന്നുംതന്നെ പ്രാധാന്യമുള്ളതോ പ്രസക്തമോ അല്ലെന്ന് കരുതുന്നു അവര്‍.
ശ്രീനിവാസന്‍
മകനും സംവിധായകനുമായ വിനീതും ആക്ഷേപഹാസ്യ സിനിമകളൊന്നും സംവിധാനം ചെയ്യാന്‍ താല്‍പര്യം കാട്ടുന്നില്ലല്ലോ എന്ന തുടര്‍ചോദ്യത്തിന് 'അവനും ഈ തലമുറയുടെ ഭാഗം തന്നെയല്ലേ' എന്ന് ചോദിക്കുന്നു ശ്രീനിവാസന്‍. 'ഇത്തരം കാര്യങ്ങളെക്കുറിച്ച് അവനും ധാരണയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പത്രം വായിക്കാത്ത തലമുറയുടെ ഭാഗം തന്നെയാണ് അവനും.' ശ്രീനിവാസന്‍ പറയുന്നു.
'അസ്തമയം വരെ'യ്ക്ക് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'അയാള്‍ ശശി' ആണ് അഭിനേതാവായി ശ്രീനിവാസന്‍ എത്തുന്ന അടുത്ത ചിത്രം. ശ്രീനി തിരക്കഥയൊരുക്കുന്ന പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് ചിത്രങ്ങളും വരാനിരിക്കുന്നു.
https://www.facebook.com/Malayalivartha






















