ഹണിബീ2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളായ് 2013ല്‍ പുറത്തിറങ്ങിയ ഹണി ബീയുടെ രണ്ടാം ഭാഗമായ ഹണിബീ2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളുടെ അനിമേഷന്‍ രൂപങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.ചിത്രത്തിന്റെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ലാലാണ്.ചിത്രത്തില്‍ ലാലും പ്രധാന കഥാപാത്രമാകുന്നുണ്ട്. പൂര്‍ണമായും ഒരു കുടുംബ ചിത്രമായ ഇതില്‍ പുതിയ കഥാപാത്രങ്ങളായി ശ്രീനിവാസനും ലെനയും അഭിനയിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.അതേസമയം അര്‍ച്ചന കവി ചിത്രത്തിന്റെ ഭാഗമല്ല.
https://www.facebook.com/Malayalivartha






















