വാര്‍ത്തകള്‍ക്കെതിരെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
ചിത്രം ഉപേക്ഷിച്ചെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് എതിരായിട്ടാണ്ഈ മറുപടി.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഉടന്‍ തുടങ്ങുമെന്നും ആന്റണി പറഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥാ രചന നിര്‍വഹിക്കുന്നത് നടന്‍ മുരളി ഗോപിയാണ്.
ആശീര്‍വാദ് സിനിമാസിന്റെ പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ 'ലൂസിഫര്‍'. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ പോസ്‌റ്റെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയും പച്ചക്കളവും കൈകോര്‍ക്കുന്ന കാഴ്ചയാണ് സൈറ്റില്‍ കണ്ടതെന്നും ദയവു ചെയ്തു ഇത്തരം പാഴ് പ്രചരണങ്ങളില്‍ വീഴാതിരിക്കുക ലൂസിഫറിന്റെ ഷൂട്ടിംഗ് 2017ല്‍ തുടങ്ങുമെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു
https://www.facebook.com/Malayalivartha






















