ദുല്‍ഖര്‍ 'അദ്ധ്വാനി'യെന്ന് പ്രേമം മേരി

പരിശ്രമത്തിന്റേയും അദ്ധ്വാനത്തിന്റേയും കാര്യത്തില്‍ ദുല്‍ഖര്‍ വിസ്മയിപ്പിച്ചതായി മേരി. തന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമാണ് ദുല്‍ഖര്‍ സല്‍മാനെന്ന് പ്രേമം നായിക അനുപമ പരമേശ്വരന്‍. കഠിനാദ്ധ്വാനം എന്തെന്നത് ദുല്‍ഖറില്‍ നിന്നുവേണം പഠിക്കാന്‍. ജോമോന്റെ സുവിശേഷം എനിക്ക് മറ്റൊരു ബ്രേക്കായിരിക്കുമെന്ന് തന്നെയാണ് വിശ്വാസം. അനുപമ പറഞ്ഞു. പ്രേമം റിലീസായി കഴിഞ്ഞപ്പോള്‍ എനിക്കോഫര്‍ ലഭിച്ചത് തെലുങ്കില്‍ നിന്നാണ്. നിതിനും സമന്തയും അഭിനയിച്ച 'ആ ആ' എന്ന ആ ചിത്രം റെക്കോര്‍ഡ് വിജയം നേടി. അതിനെ തുടര്‍ന്ന് പ്രേമത്തിന്റെ തെലുങ്ക് റീമേക്ക്. ഈ രണ്ട് ചിത്രങ്ങളിലെയും പബ്ലിസിറ്റി വന്നതോടെ ധനുഷിന്റെ കൊടി എന്നെത്തേടിയെത്തി.
കൊടി തമിഴില്‍ മികച്ച വിജയം നേടി. കൂടാതെ രണ്ട് തെലുങ്ക് ചിത്രങ്ങിലും അഭിനയിക്കുന്നു. ഇപ്പോള്‍ സത്യന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാണ് അനുപമ. ജോമോന്റെ സുവിശേഷം മറ്റൊരു ബ്രേക്കായിരിക്കുമെന്ന് തന്നെയാണ് വിശ്വാസം. അനുപമ പറഞ്ഞു. എന്നാല്‍ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. അതുകൊണ്ട് ആരാണ് സ്‌കോര്‍ ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണാം. തമിഴിലും തെലുങ്കിലും തിരക്കേറിയതോടെ മലയാളത്തില്‍ പ്രമുഖരുടെ ചിത്രങ്ങളില്‍ മാത്രമേ അനുപമ അഭിനയിക്കൂ. ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha






















