മീശ പിരിച്ച് മമ്മൂട്ടി; ഇതാണ് രഞ്ജിത്തിന്റെ 'പുത്തന്‍ പണ'ത്തിലെ നായകന്‍

ഒരിടവേളക്കുശേഷം മമ്മൂട്ടി മീശപിരിക്കുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പുത്തന്‍ പണ'ത്തിലെ ലുക്കില്‍ മമ്മൂട്ടി. അറ്റം പിരിച്ചുവെച്ച കട്ടിമീശയുമായാണ് മമ്മൂട്ടിയുടെ നായകന്‍ സ്‌ക്രീനിലെത്തുക. നവംബര്‍ 25ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ കാസര്‍ഗോഡും ഗോവയുമാണ്.
'ദ ന്യൂ ഇന്ത്യന്‍ റുപ്പീ' എന്ന ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തില്‍ കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ഉണ്ടാവുമെന്നാണ് അറിയുന്നത്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് 2011ല്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി'യുടെ പ്രമേയം വസ്തുക്കച്ചവടവും ദല്ലാള്‍ ജീവിതവുമൊക്കെയായിരുന്നു. ഏതുവഴിയിലൂടെയും സമ്പാദിക്കുന്ന പണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവനായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ റുപ്പിയുടെ പ്രമേയത്തുടര്‍ച്ചയാവും പുത്തന്‍പണമെന്നും അറിയുന്നു.
'മാത്തുക്കുട്ടി'ക്ക് ശേഷമെത്തുന്ന രഞ്ജിത്ത്മമ്മൂട്ടി ചിത്രത്തിന്റെ പേര് 'വമ്പന്‍' എന്നായിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സംവിധായകന്‍ നിഷേധിച്ചു. കാശ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് ക്യാമറ. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നിവര്‍ പുത്തന്‍ പണത്തിലെ വിവിധ കരഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയുമൊത്ത് മുന്‍പ് ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരിമാണിക്യം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാവും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം.
https://www.facebook.com/Malayalivartha






















