റോളിനായി എന്തിനും തയ്യാര്‍ അന്‍സിബ തുറന്നടിക്കുന്നു...പിടിച്ചു നില്‍ക്കാന്‍ താന്‍ എന്തിനും തയ്യാറെന്ന് ഉറപ്പിച്ച് അന്‍സിബ ഹാസന്‍

അന്‍സിബയോട് മലയാളം പുറംതിരിഞ്ഞുനില്‍ക്കുന്നതില്‍ താരത്തിന് വിഷമം. ദൃശ്യം എന്ന ഒരൊറ്റ ചിത്രം മതി മലയാളിക്ക് അന്‍സിബ എന്ന താരത്തെ ഓര്‍ക്കാന്‍ അന്നുവരെയുള്ള എല്ലാ ബോക്‌സ് ഓഫീസ് റെക്കോടുകളും പഴങ്കഥയാക്കി ദൃശ്യം മുന്നേറിയപ്പോള്‍ അന്‍സിബയ്ക്കും മലയാള സിനിമയില്‍ നല്ലൊരു സ്ഥാനം തന്നെ ആളുകള്‍ പ്രതീക്ഷിച്ചു. അന്യഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഒരു മുന്‍നിര നടി എന്ന നിലയ്ക്ക് അന്‍സിബയെ പരിഗണിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
തമിഴിലും തെലുങ്കിലും അന്‍സിബ അതിര്‍ വരമ്പുകള്‍ ഭേതിച്ചില്ലേ എന്നു ചോദിച്ചാല്‍ ജീവിതവും അഭിനയവും രണ്ടാണ്. സംവിധായകന്‍ പറയുന്ന റോളില്‍ അത് എങ്ങനെ ആയാലും അഭിനയിക്കണം. നോ പറയുന്നവര്‍ക്ക് നിലനില്‍പില്ല. അതുകൊണ്ട്, ഗ്ലാമര്‍ വേഷത്തിലും ചുംബന ബെഡ്‌റൂം വേഷത്തില്‍ അഭിനയിക്കുന്നതിനും മടിയില്ല. എന്നാണ് അന്‍സിബയുടെ മറുപടി.
തട്ടമിടാത്ത, ഗ്ലാമറസ്സായ അന്‍സിബ നരകത്തില്‍ പോകുമോ? ബോളിവുഡ് താരങ്ങള്‍ എല്ലാം നരകത്തില്‍ ഉണ്ടാകുമല്ലോയെന്ന് നടിയുടെ മറുപടി; തനിക്ക് ഫേസ്ബുക്ക് പേജ് മാത്രമേയുള്ളൂവെന്നും അന്‍സിബ
ഐശ്വര്യ റായ്, കങ്കണ, ദീപിക പദുക്കോണിനും പരിധി ഇല്ലെങ്കില്‍ പിന്നെ താനെന്തിന് മടിച്ചു നില്‍ക്കുന്നത്? താന്‍ വേണ്ടെന്ന് വെയ്ക്കുന്ന റോളില്‍ മറ്റൊരു നടി അഭിനയിക്കുകയും ചെയ്യും. അപ്പോള്‍ ആര്‍ക്കാണ് നഷ്ടം? അന്‍സിബ ചോദിക്കുന്നു. ഇതിനു മുമ്പ് ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിന്റെ പേരിലും വലിയ വിമര്‍ശനങ്ങളാണ് താരം കേട്ടത്. മുസ്ലീമിന് ചേരാത്ത ജീവിതമാണ് നയിക്കുന്നതെന്നും നരകത്തില്‍ പോകേണ്ടി വരുമെന്നും പലരും താരത്തെ ആക്ഷേപിച്ചിരുന്നു.
ആദ്യം മൗനം പാലിച്ചെങ്കിലും തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് നടി ഇപ്പോള്‍. സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകും എന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ബോളിവുഡില്‍ കൂടുതലും മുസ്ലിം താരങ്ങളാണ്. പിന്നെ മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് അന്‍സിബ പ്രതികരിച്ചിരുന്നു.
. അഭിനേതാവിന്റെ ഗുണം സിനിമയില്‍ അവര്‍ക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം. കമന്റുകള്‍ ഞാന്‍ നോക്കാറില്ല. മോശം പറയുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല. വീട്ടുകാരുടെ പിന്തുണ ഉണ്ട് അത് മതി എന്നും താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















