വിവാഹജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് അമല പോള്‍

വിവാഹ മോചനശേഷവും അമല പോള്‍ തിരക്കിലാണ്. തമിഴിലും കന്നഡയിലും ഒരുപിടി ചിത്രങ്ങള്‍. സ്‌റ്റേജ് പ്രോഗ്രാമുകളും മറ്റ് പരിപാടികളും. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമല പോള്‍ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.

തന്നെ സംബന്ധിച്ചടത്തോളം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് ഇത്. 18ാം വയസ്സിലാണ് ഞാന്‍ സിനിമയില്‍ വന്നത്. 23ാം വയസ്സില്‍ വിവാഹിതയായി. 24ാം വയസ്സില്‍ വേര്‍പിരിയലും. സിനിമാമേഖലയില്‍ തന്നെയായിരുന്നു ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ആരും ഉപദേശിക്കുവാനും ഇല്ലായിരുന്നു.

എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്. വിവാഹമോചനത്തിന് ശേഷം ഒരുപാട് കരഞ്ഞു. എന്നാല്‍ അതിന് അവസാനം എനിക്കൊരു പാഠം തന്നെയായിരുന്നു.

വിജയ്യെ ഞാനിപ്പോഴും സ്‌നേഹിക്കുന്നു. ഇനി എന്നും അങ്ങനെ തന്നെയായിരിയ്ക്കും. ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയാണ് വിജയ്. സമയം കടന്ന് പോകുന്നതിനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. വിവാഹമോചനം എന്നെ സംബന്ധിച്ചടത്തോളം വേദനനിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ തീരുമാനമായിരുന്നു. പിരിയാന്‍ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. ജീവിതം എന്നു പറയുന്നത് പ്രവചനാതീതമാണ്.

വിജയ്യെ വിവാഹം കഴിച്ചത് തെറ്റായൊരു തീരുമാനമാണെന്ന് ഒരിക്കലും പറയില്ല. തെറ്റായ ഒരു പ്രായത്തിലാണ് ഞാന്‍ വിവാഹിതയാകുന്നത്. എന്നാല്‍ ഇത് എന്നെ തന്നെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. എനിക്ക് പരാതിയോ പശ്ചാത്താപമോ ഇല്ല. എന്നെ ഇത് തളര്‍ത്തുകയുമില്ല. ഞാന്‍ ഇതില്‍ പതിയെ വിമുക്തയാകും. സങ്കടം വരുമ്പോള്‍ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തിക്കും. നാളെ എന്തും സംഭവിക്കുന്നു എന്നതില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണിപ്പോള്‍.

ഒരുപാട് ആളുകള്‍ എന്നെ പിന്തുടരുന്നുണ്ട്. നിങ്ങളുടെ വിവാഹജീവിതം മോശമാണെങ്കില്‍ ഒരു തീരുമാനമെടുക്കാന്‍ ഒട്ടും മടിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. എന്നെ സംബന്ധിച്ചടത്തോളം കുടുംബം എനിക്ക് തുണയായിരുന്നു. പ്രത്യേകിച്ചും സഹോദരന്‍ അഭിജിത്ത്. അവനാണ് എനിക്ക് പൂര്‍ണപിന്തുണ. അവനില്ലാതെ ജീവിക്കാനാകില്ല. അമല വ്യക്തമാക്കി.

ധനുഷിനൊപ്പം അഭിനയിക്കുന്ന വട ചെന്നൈ, വിഐപി ടു എന്നീ ചിത്രങ്ങളും തിരുട്ട് പയലേ ടു എന്ന ചിത്രവുമാണ് അമല ഇപ്പോള്‍ കരാറൊപ്പ് വച്ചിരിയ്ക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമകളാണ് അമല തിരഞ്ഞെടുക്കുന്നത്. ജയറാം നായകനാകുന്ന അച്ചായന്‍സ് ആണ് അമലയുടെ പുതിയ മലയാളചിത്രം.
https://www.facebook.com/Malayalivartha






















