സുന്ദരനായിരിക്കാന്‍ മമ്മൂട്ടിക്ക് പണമുണ്ട് , പ്രസവിച്ചിട്ടുമില്ല: ടിവി ഷോയ്ക്കിടെ മെഗാസ്റ്റാറിനെതിരെ സീമയുടെ പരാമര്‍ശങ്ങള്‍

സന്ധ്യയ്‌ക്കെന്തിന് സിന്ധൂരം, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, അനുബന്ധം, ഇടനിലങ്ങള്‍ തുടങ്ങി 198090കളിലെ ഏറ്റവും മികച്ച ചിത്രങ്ങളിലെ താരജോഡിയായിരുന്നു മമ്മൂട്ടിയും സീമയും. വിവാഹത്തോടെ കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന സീമ പിന്നീട് നായിക വേഷങ്ങളില്‍ നിന്നും അകന്നു. തന്റെയൊപ്പം അഭിനയം തുടങ്ങിയവര്‍ പ്രായത്തിന്റെ പിടിയിലായപ്പോഴും മമ്മൂട്ടിയുടെ സൗന്ദര്യവും ആരോഗ്യവും എന്നും ചര്‍ച്ചയാണ്. മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് ആദ്യകാല നായിക സീമയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധയമാകുന്നത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് സീമയുടെ പരാമര്‍ശങ്ങള്‍.
മമ്മൂട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ സൗന്ദര്യം പണവും പ്രശസ്തിയും കുടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടുമില്ലല്ലോ എന്നായിരുന്നു സീമയുടെ പ്രതികരണം. സീമയും ജയനും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കണ്ണും കണ്ണും എന്ന ഗാനവും പരിപാടിക്കിടെ കേള്‍പ്പിച്ചു. ഈ ഗാനം മമ്മൂക്കയും അവതരിപ്പിച്ചിട്ടുണ്ടല്ലോ എന്ന് അവതാരക സൂചിപ്പിച്ചപ്പോള്‍ അത് മമ്മൂട്ടി കുളമാക്കിയെന്നും സീമ പറഞ്ഞു. മമ്മൂക്ക ഇത് കേള്‍ക്കില്ലേ എന്ന ചോദിച്ചപ്പോള്‍ കേള്‍ക്കട്ടെ എന്നും താരം പറഞ്ഞു. ഒപ്പം അഭിനയിച്ച വലിയ നടിയില്‍ നിന്നുള്ള പരാമര്‍ശങ്ങളോട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് കാണാം
https://www.facebook.com/Malayalivartha





















