Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകുന്നു

25 NOVEMBER 2016 09:16 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സിനിമാ ആരാധകര്‍ക്ക് മുഴുവന്‍ ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് നടന്‍ ദിലീപും നടി കാവ്യാമാധവനും വിവാഹിതരാകുന്നു. എറണാകുളത്ത് ഇന്ന് രാവിലെ 9 മണിയോടെ ഇവരുടെ വിവാഹം നടക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഒട്ടേറെ സിനിമകളില്‍ നായികാനായകന്മാരായ മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളില്‍ ഒന്നായി പരിഗണിക്കുന്ന ഇരുവരും തമ്മിലുള്ള വിവാഹം എറണാകുളത്തെ ഒരു ആഡംബര ഹോട്ടലില്‍ ഏറ്റവും അടുപ്പമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നതെന്നാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. 

ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. കാവ്യാമാധവന്‍ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അനേകം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. അടൂര്‍ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.

എന്നാല്‍ അതിനെയെല്ലാം ഇരുവരും അവഗണിച്ചിരുന്നെങ്കിലും മഞ്ജുവുമായി ദിലീപ് ബന്ധം പിരിഞ്ഞപ്പോള്‍ ഈ വാര്‍ത്തകള്‍ക്ക് ശക്തി കൂടുകയായിരുന്നു. അടുത്തിടെ ഈ വാര്‍ത്ത വീണ്ടും വന്നപ്പോള്‍ ദിലീപ് ശക്തമായിട്ടാണ് പ്രതികരിച്ചത്. മകള്‍ മീനാക്ഷിയുടെ അറിവോ അനുവാദമോ കൂടാതെ ഇനിയൊരു വിവാഹത്തിന് തയ്യാറാകില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അടുത്തിടെ മകളെ ചേര്‍ത്ത് വാര്‍ത്ത പുറത്തു വന്നതിനോടും വൈകാരികമായി തന്നെ പ്രതികരിച്ച ദിലീപ് മാധ്യമപ്രവര്‍ത്തകരെ കോടതി കേറ്റുമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. 

ഇരുപതിലധികം ചിത്രങ്ങളിലാണ് ദിലീപും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മിക്കവയും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അടുത്തിടെ ഏറെ സെലക്ടീവായി മാറിയിരുന്ന കാവ്യാമാധവന്‍ സിനിമ കുറച്ചത് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിരുന്നെന്നാണ് സൂചന. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പൂര്‍ണ്ണമായും കുടുംബവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് ശേഷം അടുത്തിടെ ഹൗഓള്‍ഡ് ആര്‍ യൂ വിലൂടെ തിരിച്ചെത്തുകയും തിരക്കേറിയ നടിയായി മാറുകയും ചെയ്തിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (2 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (2 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (2 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (2 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (2 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (3 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (3 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (3 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (3 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (3 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (3 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (3 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (5 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (5 hours ago)

Malayali Vartha Recommends