ഗോസിപ്പുകള്‍ക്ക് വിരാമം: ദിലീപ് ഇന്നു കാവ്യ മാധവനു മിന്നു കെട്ടുന്നു

മീനൂട്ടി സമ്മതിച്ചു വിവാഹത്തിന് ദിലീപ് തയ്യാര്‍. ഇരുവരുടെയും മനസ്സ് അറിയുന്ന മീനൂട്ടി വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു. അമ്മയുടെ എതിര്‍പ്പാണ് ഇതുവരെ ഇതുവരെ കാര്യങ്ങള്‍ എത്തിച്ചതെങ്കിലും അവസാനം അച്ഛന്റെ ആഗ്രഹത്തിന് മകള്‍ സമ്മതിക്കുകയായിരുന്നു. നടന്‍ ദിലീപും നടി കാവ്യ മാധവനും വിവാഹിതരാകുന്നു. ലളിതമായ ചടങ്ങിലാണു വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. മലയാള സിനിമയിലെ ഭാഗ്യജോഡികളെന്ന വിളിപ്പേരാണ് ദിലീപിനും കാവ്യക്കുമുള്ളത്. ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കിയാണ് ഇരുവരും വിവാഹം കഴിക്കുന്നത്.
നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയതെന്ന തരത്തിലാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവനും, മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞതിനു ശേഷം ദിലീപും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെറും പ്രചാരണങ്ങള്‍ മാത്രമെന്നായിരുന്നു ഇരുവരും മുമ്പു പ്രതികരിച്ചിരുന്നത്.
സിനിമാലോകത്തു നിന്നു മേനക, ചിപ്പി, സീരിയല്‍ സംവിധായകന്‍ രഞ്ജിത്, ജോമോള്‍ തുടങ്ങി വളരെ ചുരുക്കം ചിലരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മാദ്ധ്യമങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനമുണ്ട്.
https://www.facebook.com/Malayalivartha





















