ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക

ദിലീപ്കാവ്യ ദമ്പതികള്‍ക്ക് ആദ്യത്തെ വിരുന്നു നല്‍കുന്നത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വീട്ടിലാണ് ഇരുവര്‍ക്കും വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുള്ളത്. വിവാഹത്തിനു തൊട്ടുപിന്നാലെ ദിലീപും കാവ്യയും വിരുന്നില്‍ പങ്കെടുക്കാനായി മമ്മൂട്ടിയുടെ വീട്ടിലേക്കെത്തും. ഉച്ചഭക്ഷണത്തിനു ശേഷം മധുവിധുവിനായി ദുബായിലേക്ക് പറക്കും. ഇന്നു രാവിലെ 9.55നു കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം.

ഉച്ചഭക്ഷണത്തിനു ശേഷം പുതുജോഡികള്‍ ദുബായിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലാണ് മധുവിധു തീരുമാനിച്ചിട്ടുള്ളത്. മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ പിന്തുണയോടെയാണ് വിവാഹമെന്നാണ് ദിലീപ് പറഞ്ഞത്. മകള്‍ സമ്മതിച്ചാല്‍ മാത്രം രണ്ടാം വിവാഹമെന്ന് നേരത്തേ ദിലീപ് വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരുടേയും ആരാധകരുടെയും അനുഗ്രഹവും ആശംസയുമാണ് ഇനി തനിക്ക് വേണ്ടതെന്നും ദിലീപ് പറഞ്ഞു.

വളരെ നാടകീയമായിട്ടായിരുന്നു ദിലീപ്കാവ്യ വിവാഹവാര്‍ത്ത പുറത്തുവന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനില്‍ ആയിരുന്ന ദിലീപ് എല്ലാവരോടും ഇന്ന് രാവിലെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ എത്താന്‍ കഴിഞ്ഞ ദിവസം വിളിച്ചു പറയുകയായിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കൊച്ചിയില്‍ എത്തിയ സുഹൃത്തുക്കള്‍ക്കു പോലും വിവാഹത്തില്‍ പങ്കെടുക്കാനാണ് ക്ഷണിച്ചതെന്നു ബോധ്യമായത്.
https://www.facebook.com/Malayalivartha





















