Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

സസ്‌പെന്‍സിന് ശുഭാന്ത്യം, കാര്യമറിഞ്ഞത് അര്‍ധരാത്രിയെന്ന് ജോമോള്‍, മമ്മൂട്ടി പറന്നെത്തി, മോഹന്‍ലാല്‍ സ്ഥലത്തില്ല

26 NOVEMBER 2016 06:04 AM IST
മലയാളി വാര്‍ത്ത

തന്റെ വിവാഹകാര്യം അറിയിക്കാന്‍ ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വന്നതോടെ ഒരു സസ്‌പെന്‍സിന് ശുഭാന്ത്യമാവുകയായിരുന്നു. ദിലീപ് കാവ്യ മാധവന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ തിരശ്ശീല വീഴുന്നത് മലയാളി ഏറെക്കാലം കൊണ്ടുനടന്ന ആകാംക്ഷയ്ക്കുമാണ്. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹര്‍ജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകള്‍ക്ക് ആക്കംകൂടി. ഇരുവരും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചു. ഒടുവില്‍ മലയാള സിനിമയില്‍ ഇരുവരും ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ യഥാര്‍ഥ വിവാഹ വാര്‍ത്തയെത്തുന്നു.

വിവാഹത്തിന്റെ അണിയറ ഒരുക്കങ്ങള്‍ നടന്നത് അതീവ രഹസ്യമായാണ്. സിനിമാ പൂജയ്‌ക്കെന്ന് പറഞ്ഞായിരുന്നു ഹോട്ടലില്‍ ഹോള്‍ പോലും ബുക്ക് ചെയ്തത്. കല്ലൂര്‍ വേദാന്താ ഹാളില്‍ സിനിമയുടെ പൂജയ്ക്കായയി അടുത്ത സുഹൃത്തുക്കളേയും നേരത്തെ ക്ഷണിച്ചിരുന്നു. നവംബര്‍ 25ന് സിനിമയുടെ പൂജയെന്ന് കരുതി കാത്തിരുന്നവര്‍ക്കാണ് അര്‍ദ്ധ രാത്രിയില്‍ അപ്രതീക്ഷ എസ് എം എസുകളെത്തിയത്. സിനിമയില്‍ അപൂര്‍വ്വം ചിലരോട് മാത്രമേ കാര്യങ്ങള്‍ അറിയിച്ചിരുന്നുള്ളൂ. അടുത്ത സുഹൃത്തുക്കളോട് പോലും നവംബര്‍ 25ന് കൊച്ചിയിലെത്തണമെന്ന് മാത്രമേ ദിലീപും കാവ്യയും പറഞ്ഞിട്ടുള്ളൂ. നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത്ത്, മേനകാ സുരേഷ്, ചിപ്പി, ജോമോള്‍ ഇങ്ങനെ കുറച്ചു പേര്‍ മാത്രം. ഇവരെല്ലാം കുടുംബവുമായി തന്നെ വിവാഹ വേദിയിലെത്തി. നടക്കാന്‍ പോകുന്നത് സുപ്രധാന സംഭവമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അപ്പോഴും വിവാഹമാണെന്ന് ആരും അറിഞ്ഞില്ല. സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങളോട് അടക്കം ഇന്നലെ രാത്രി ദിലീപും കാവ്യയും നേരിട്ട് ഇക്കാര്യം പറഞ്ഞുവെന്നാണ് സൂചന. എല്ലാവരുടേയും അനുഗ്രഹവും തേടി.

ജനാര്‍ദ്ദനന്‍ അടക്കമുള്ളവരെ വിവാഹ വേദി ഉള്‍പ്പെടെ അറിയിച്ചതും രാവിലെയാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിളിച്ചു. മമ്മൂട്ടി ചെന്നൈയിലായിരുന്നു. എന്നിട്ടും പറന്നെത്തി വിവാഹത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ എത്തിയില്ല. മീരാജാസ്മിനും വിവാഹത്തിന് എത്തി. സംവിധായകാരയ ജോഷി, സിദ്ദിഖ് തുടങ്ങിയവകരും എത്തി. ജയറാമും സലിംകുമാറും എല്ലാം ആശംസകളുമായി എത്തി. സംവിധായകനും നടനുമായ ലാലുമെത്തി. അങ്ങനെ താര പ്രഭയില്‍
ദിലീപും കാവ്യയും വിവാഹം ചെയ്തു.

കേരളത്തിലെ സിനിമാ ആരാധകര്‍ക്ക് മുഴുവന്‍ ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് നടന്‍ ദിലീപും നടി കാവ്യാമാധവനും വിവാഹിതരായത്. വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്ബും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു.

നടി മഞ്ജുവാര്യരെ 1998 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (6 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (8 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (17 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (22 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (28 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (28 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (35 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (40 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (43 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends