Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെ ഗ്യാംഗ്‌സ്റ്ററും പൊട്ടി; ആര്‍ക്കും നഷ്ടമില്ല

12 APRIL 2014 11:15 PM IST
മലയാളി വാര്‍ത്ത.

ആരാധകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററും പൊട്ടി. സാറ്റലൈറ്റ് അവകാശവും വൈഡ് റിലീസിംഗും സാമ്പത്തിക നഷ്ടം വരുത്തിയില്ല. അതിനാല്‍ നിര്‍മാതാവും സംവിധായകനും ഉള്‍പ്പെടെ ആര്‍ക്കും നഷ്ടമില്ല. എതിരാളികളില്ലാതെ എത്തിയെന്ന പരസ്യവാചകത്തോടെയാണ് ഗ്യാംഗ്‌സ്റ്റര്‍ തിയറ്ററുകളിലെത്തിയത്. 

അധോലോക നായകനായ അക്ബര്‍ അലിയായി മമ്മൂട്ടിയുടെ ചില മാനറിസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നുമില്ല ചിത്രത്തില്‍. പഴയകഥയാണെങ്കിലും അത് പുതുമയോടെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുകള്‍ക്ക് കഴിഞ്ഞില്ല. അതാണ് ബോക്‌സോഫീസില്‍ തകര്‍ന്നടിയാന്‍ കാരണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഗ്യാംഗ്സ്റ്ററിന് സപ്പോര്‍ട്ടര്‍മാരില്ല. സാഗര്‍ ഏലിയാസ് ജാക്കി, കാസനോവ തുടങ്ങിയ കത്തിപ്പടങ്ങളുടെ കൂട്ടത്തില്‍ ഒരു മമ്മൂട്ടി പടവും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

വിശ്വരൂപത്തെ കുറ്റം പറഞ്ഞ ആഷിക് അബു ആ സിനിമ ശരിക്കൊന്ന് കാണണമെന്ന് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ കമന്റ്.  അധോലോകം പ്രമേയമാക്കി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയോടൊന്നും കിടപിടിക്കാന്‍ ആഷിഖ് അബുവിനായില്ല. നൈല ഉഷയും അപര്‍ണ ഗോപിനാഥും നായികമാര്‍. ശേഖര്‍ മേനോന്‍ ആണ് വില്ലന്‍.ജോണ്‍ പോള്‍, ടിജി രവി, കുഞ്ചന്‍, ഹരീഷ് പേരടി, ദിലീഷ് പോത്തന്‍ എന്നിവരുമുണ്ട്. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന് പറ്റിയ മാസ് സീനുകള്‍ ഒഴിവാക്കി പ്രത്യേക തരത്തിലാണ് ആഷിക് അബു കഥ പറഞ്ഞത്. മമ്മൂട്ടിക്ക് പഞ്ച് ഡയലോഗും ഇല്ല. അത് ആരാധകരെ നിരാശരാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends