Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദിനിത്‌ നല്ല കാലം... ലാലും ഫഹദ്‌ ഫാസിലും മികച്ച നടന്മാര്‍

19 APRIL 2014 01:36 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചപ്പോള്‍ മികച്ച സിനിമയായി സുദേവന്‍ സംവിധാനം ചെയ്‌ത ക്രൈ നമ്പര്‍ 89 എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ജനറേഷന്‍ നടന്‍ ഫഹദ്‌ ഫാസിലും മുതിര്‍ന്ന നടന്‍ ലാലും മികച്ച നടനുളള അവാര്‍ഡ്‌ പങ്കിട്ടു. നോര്‍ത്ത്‌ 42 കാതം, ആര്‍ട്ടിസ്റ്റ്‌ എന്നീ സിനിമകളിലെ അഭിനയത്തിനാണ്‌ ഫഹദിന്‌ അവാര്‍ഡ്‌. അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ സിനിമയിലെ അഭിനയമാണ്‌ ലാലിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.
ആന്‍ അഗസ്റ്റിനാണ്‌ മികച്ച നടി. ആര്‍ട്ടിസ്റ്റ്‌ എന്ന സിനിമയിലെ അഭിനയമാണ്‌ ആന്‍ അഗസ്റ്റിനെ മികച്ച നടിയാക്കിയത്‌. ആര്‍ട്ടിസ്റ്റ്‌ സംവിധാനം ചെയ്‌ത ശ്യാമപ്രസാദാണ്‌ മികച്ച സംവിധായകന്‍.
സുരാജ്‌ വെഞ്ഞാറമൂടിന്‌ മികച്ച ഹാസ്യനടനുളള അവാര്‍ഡാണ്‌ ലഭിച്ചത്‌. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ എന്ന സിനിമയിലെ അഭിനയത്തിനാണിത്‌. മികച്ച മലയാള സിനിമയ്‌ക്കുളള ദേശീയ അവാര്‍ഡ്‌ നേടിയ അനില്‍ രാധാകൃഷ്‌ണമേനോന്‍ സംവിധാനം ചെയ്‌ത നേര്‍ത്ത്‌ 24 കാതം എന്ന സിനിമയാണ്‌ മികച്ച രണ്ടാമത്തെ സിനിമ.
മികച്ച രണ്ടാമത്തെ നടന്‍: അശോക്‌ കുമാര്‍

മികച്ച രണ്ടാമത്തെ നടി: ലെന
ജനപ്രിയ ചിത്രം: ദൃശ്യം
തിരക്കഥ: ബോബി സഞ്‌ജെയ്‌
കഥാകൃത്ത്‌: അനീഷ്‌ അന്‍വര്‍
സംഗീതം: ഔസേപ്പച്ചന്‍
പശ്ചാത്തല സംഗീതം: ബിജിപാല്‍
ഗായകന്‍: കാര്‍ത്തിക്‌
ഗായിക: വൈക്കം വിജയലക്ഷ്‌മി.
നവാഗത സംവിധായകന്‍: കെ.ആര്‍ മനോജ്‌
മേക്കപ്പ്‌ മാന്‍: പട്ടണം റഷീദ്‌
കളറിസ്റ്റ്‌: രഘുരാമന്‍
കലാസംവിധായകന്‍: എം.ബാവ
ചിത്രസംയോജകന്‍: കെ.രാജഗോപാല്‍
മികച്ച ബാലതാരം: സനൂപ്‌

 സുരാജ്‌ വെഞ്ഞാറമൂടിന്‌ മികച്ച നടനുളള ദേശീയ അവാര്‍ഡ്‌ നേടികൊടുത്ത പേരറിയാത്തവര്‍ എന്ന സിനിമയ്‌ക്ക്‌ ഒരവാര്‍ഡും ലഭിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (9 minutes ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (17 minutes ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (27 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (6 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (7 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

Malayali Vartha Recommends