Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...


ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...


സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...


പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

ബൈജു സിനിമയിലെത്തിയിട്ട് 36 വര്‍ഷം; മകള്‍ മെഡിസിന് പഠിക്കുന്നു

06 JUNE 2017 04:25 PM IST
മലയാളി വാര്‍ത്ത

പുത്തന്‍പണം എന്ന സിനിമയിലൂടെ വീണ്ടും സജീവമാകുന്ന ബൈജു സിനിമയിലെത്തിയിട്ട് 36 വര്‍ഷം തികഞ്ഞു. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് ആദ്യ ചിത്രം. മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് സിനിമയില്‍ അഭിനയിക്കാന്‍ കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞു. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ബൈജുവിന് അങ്ങനെ അവസരം ലഭിച്ചു. പിന്നീട് പൂച്ചക്കൊരു മുക്കൂത്തി ഉള്‍പ്പെടെയുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങി. 90കള്‍ക്ക് ശേഷമാണ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്. സ്ത്രീധനം സിനിമ ഏറെ അവസരങ്ങള്‍ തുറന്നിട്ടു. 
പക്ഷെ, എല്ലാവര്‍ഷവും ഇടിച്ചിടിച്ചാണ് പൊയ്‌ക്കൊണ്ടിരുന്നതെന്ന് ബൈജു പറഞ്ഞു. കുറച്ച് പടം ചെയ്യും ഇടവേള വരും. വീണ്ടും കുറച്ച് സിനിമകള്‍ വരും വീണ്ടും ഗ്യാപ്പ് വരും. കമ്മീഷണറിലെ വില്ലന്‍ വേഷം, മാട്ടുപ്പെട്ടി മച്ചാനിലെ കോമഡിയന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കമ്പോളം, അരമനവീടും അഞ്ഞൂറേക്കറും അങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. പക്ഷെ, എന്ത് കൊണ്ടാണ് ഗ്യാപ്പ് വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് താരം പറയുന്നു. ആരുടെയും മുന്നില്‍ പോയി ചാന്‍സ് ചോദിച്ചിട്ടില്ല. അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്പിരിറ്റില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തിനായി ആദ്യം വിളിച്ചത് ബൈജുവിനെ ആയിരുന്നു. എന്നാല്‍ സമയത്ത് ചെല്ലാന്‍ പറ്റിയില്ല. ഇനിയെങ്കിലും കുറേ നല്ല സിനിമകളില്‍ അഭിനയിക്കണമെന്നും താരം പറഞ്ഞു.
ബൈജുവിന് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ്. മണിയന്‍പിള്ള രാജു, വിജയരാഘവന്‍, മുകേഷ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവരാണ് സുഹൃത്തുക്കളായുള്ളത്. തിരുവനന്തപുരത്താണ് താരം ജനിച്ചതും വളര്‍ന്നതും. ഭാര്യ രഞ്ജിത വീട്ടമ്മയാണ്. മൂത്ത മകള്‍ ഐശ്വര്യ മെഡിസിന് പഠിക്കുന്നു. മകന്‍ ലോക്‌നാഥ് ഏഴാം ക്ലാസിലും. മൈ നെയിം ഈസ് ഷാജി എന്ന സിനിമയില്‍ മൂന്ന് ഷാജിമാരില്‍ ഒരാളായി അഭിനയിക്കുന്ന വിവരവും താരം പറഞ്ഞു. തിരുവനന്തപുരത്തുകാരനായ ഷാജിയെയാണ് അവതരിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ തന്നെ പ്രസവം  (6 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (8 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (21 minutes ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (27 minutes ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (30 minutes ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (42 minutes ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (1 hour ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (1 hour ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (2 hours ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (2 hours ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (2 hours ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (2 hours ago)

Malayali Vartha Recommends