രാമച്ചന്റെ നന്ദിനിക്കുട്ടി അവസാനം ബൈക്കും ഓടിച്ചു

എന്നോ ഞാനെന്റെ മുറ്റത്തരൊറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു എന്ന ഒറ്റഗാനത്തിലൂടെ മലയാള സിനിമയില്‍ സുഗന്ധമായി മാറിയ ബാലതാരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിനു ശേഷം ഒപ്പത്തിലെ നന്ദിനിക്കുട്ടിയായും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ മീനാക്ഷിയുടെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 13 വയസ് കഷ്ടിച്ചുള്ള മീനാക്ഷി യമഹ ഞ15 ബൈക്ക് ഓടിക്കുന്ന വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചച്ഛനെ സോപ്പിട്ട് നടത്തിയ ബൈക്ക് റൈഡ് ഇത്രത്തോളം സൂപ്പര്‍ഹിറ്റാകുമെന്ന് മീനാക്ഷി പോലും കരുതിയില്ല.
രണ്ടാം വയസില്‍ കാമറയ്ക്കു മുന്നിലെത്തിയ മീനാക്ഷി ഇതിനോടകം നിരവധി ആല്‍ബങ്ങളിലും ടെലിഫിലിമുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ട് ഈ കൊച്ചുതാരത്തിന്. അമര്‍ അക്ബര്‍ അന്തോണിക്കും ഒപ്പത്തിനും പുറമേ വണ്‍ ബൈ ടു, ഒരു നോട്ട് പറഞ്ഞ കഥ, കുമ്പസാരം, ജംമ്‌നാപ്യാരി, ആന മയില്‍ ഒട്ടകം, സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ഒരു മുത്തശിഗഥ, കോലുമിഠായി തുടങ്ങി 14 സിനിമകളില്‍ ഇതിനകം മീനാക്ഷി അഭിനയിച്ചുകഴിഞ്ഞു.
അനുനയ എന്നാണ് മീനാക്ഷിയുടെ ശരിക്കുള്ള പേര്. ചെല്ലപ്പേരാണ് മീനാക്ഷിയെന്നത്. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ അനൂപ്‌രമ്യ ദമ്പതികളുടെ മകളാണ്. ആരിഷ് എന്നൊരു സഹോദരന്‍ കൂടിയുണ്ട് ഈ മിടുക്കിക്ക്.
https://www.facebook.com/Malayalivartha























