Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ പ്രണയ വിവാഹത്തെ കുറിച്ച് വീണ നായര്‍...

10 JUNE 2017 02:32 PM IST
മലയാളി വാര്‍ത്ത

അടുത്തറിയുന്ന ആള്‍ക്കാര്‍ പറയും, വീണ ഉണ്ടാകുമ്പോള്‍ അവിടെ വല്ലാത്ത പോസിറ്റീവ് എനര്‍ജിയായിരിയ്ക്കും. എപ്പോഴും തമാശയും പൊട്ടിച്ചിരിയും. അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പ്രോഗ്രാമില്‍ വന്നപ്പോഴും വീണ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. ആനീസ് കിച്ചണില്‍ ആനിയുമായി സംസാരിക്കവെയാണ് തന്റെ പ്രണയ വിവാഹത്തെ കുറിച്ച് വീണ സംസാരിച്ചത്. ഒരു ഫോണ്‍ കോളില്‍ പുതുക്കിയ പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. പിന്നെ വിവാഹം.. ഇപ്പോള്‍ വീണ ഒരു കുഞ്ഞിന്റെ അമ്മയാണ്.

സ്‌കൂള്‍ കലോത്സവം മുതല്‍ എനിക്ക് ഏട്ടനെ (സ്വാതി സുരേഷ് ഭൈമി) അറിയാം. അദ്ദേഹം അഞ്ച് വര്‍ഷം കോട്ടയം ജില്ലയിലെ കലാതിലകമായിരുന്നു. അന്ന് പ്രദീപ് സാറിന്റെ സ്റ്റുഡന്റാണ് ഞാനും ഏട്ടനും. പക്ഷെ എന്നെയൊന്നും ഏട്ടന്‍ ശ്രദ്ധിച്ചതേയില്ല. കലാതിലകമൊക്കെ ആയ വലിയ സംഭവമല്ലേ. സുന്ദരികളായ തരുണീ മണികള്‍ ഒരുപാട് അവിടെ ഉണ്ടായിരുന്നു..

പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും ഏട്ടന്‍ ഏട്ടന്റേതായ വഴിയെ പോയി. ഞാന്‍ എന്റെ വഴിയും. പിന്നെ ഒരു വിവരവുമില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കണ്ടു. എന്റെ ഒരു കൂട്ടുകാരി ആ ഫോട്ടോ ലൈക്ക് ചെയ്തിരിയ്ക്കുന്നു. ഉടനെ അവളെ വിളിച്ച് അന്വേഷിച്ചു, ഇത് കലാതിലകമൊക്കെ ആയിരുന്ന ആളല്ലേ.. അങ്ങനെ അവളിലൂടെ ഏട്ടനെ കുറിച്ച് എല്ലാം കാര്യങ്ങളും മനസ്സിലാക്കി വച്ചു. എവിടെയാണ് എന്താണ് എന്നൊക്കെ.

അദ്ദേഹം എഫ് എമ്മില്‍ ജോലി ചെയയ്യുകയായിരുന്നു. അന്ന് ഒരു സെലിബ്രിറ്റ് ചാറ്റ് ഷോയുടെ ഭാഗമായിട്ട് സ്വാതി സുരേഷ് ഭൈമി എന്ന ഒരാള്‍ വിളിക്കും എന്ന് എഫ് എമ്മില്‍ നിന്ന് എന്നെ വിളിച്ച് പറഞ്ഞു. അത് കേട്ടതും ഞാന്‍ കാത്തിരുന്നു. ഇപ്പോള്‍ വിളിക്കും. വിളിച്ചു, വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു.. സ്വാതി സുരേഷ് ഭൈമി അല്ലേ എന്ന്. ആ സംസാരത്തിന് ശേഷം ഒരു സൗഹൃദം ഉണ്ടായി.

പിന്നീടൊരു അളിയാ അളിയാ സൗഹൃദമായിരുന്നു. എപ്പോഴും വിളിക്കും. പ്രണയ ആയിരുന്നില്ല.. നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. 2011 നവംബറില്‍ ഞങ്ങള്‍ വിളിച്ചു തുടങ്ങി.. 2012 ജനുവരിയില്‍ ആദ്യമായി കണ്ടു. ആദ്യ കാഴ്ച തന്നെ നല്ല മനപൊരുത്തമൊക്കെ ഉണ്ടായിരുന്നു.
ആദ്യമായി കണ്ടപ്പോള്‍ ഞാനൊരു നമ്പര്‍ ഇറക്കി. എന്റെ സുഹൃത്തിന് വേണ്ടി ഏട്ടനെ ആലോചിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇനി ആര്‍ക്ക് വേണ്ടിയും അന്വേഷിക്കേണ്ട. തനിക്ക് വേണ്ടിയാണേല്‍ നോക്കിയാല്‍ മതി എന്ന് പറഞ്ഞു. അത് കേട്ടതും മനസ്സില്‍ ലഡ്ഡു പൊട്ടി.

ഞാന്‍ നല്ല ദൈവ വിശ്വാസിയാണ്. ഏട്ടനും അതെ. അതുകൊണ്ട് ജാതകം നോക്കണമായിരുന്നു. ജാതകം നോക്കിയപ്പോള്‍ എനിക്കും ചേട്ടനും ജാതകത്തില്‍ പാപമുണ്ട്. അങ്ങനെ ആ കടമ്പയും കടന്നു. 2012 ഡിസംബറില്‍ വിവാഹ നിശ്ചയം കഴിഞ്ഞു. 2014 ജൂണ്‍ 21 ന് വിവാഹം നടന്നു. 2016 നവംബര്‍ 11 ആയപ്പോള്‍ ഒരു കുഞ്ഞു വാവയും വന്നു. ധന്വിന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (14 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (25 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (46 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends