Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു എസ് ദിലീപ് ഷോ ട്രിപ്പിലുണ്ടായ വഴക്കിനെ കുറിച്ച് നമിത പറയുന്നു!!

14 JUNE 2017 03:02 PM IST
മലയാളി വാര്‍ത്ത

ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ദിലീപിന്റെ യു എസ് ഷോ നടന്നത്. വെല്ലുവിളികള്‍ സ്വീകരിച്ചും, തടസ്സങ്ങളും എതിര്‍പ്പുകളും നേരിട്ടും ദിലീപും സംഘവും ദിലീപ് ഷോ 2017 വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ പ്രോഗ്രാം കഴിഞ്ഞ് താരങ്ങള്‍ മടങ്ങി ഇന്ത്യയില്‍ എത്തുമ്പോഴേക്കും അതേ ചുറ്റിപ്പറ്റിയുള്ള ഇല്ലാക്കഥകളും പ്രചരിയ്ക്കാന്‍ തുടങ്ങിയിരുന്നു. യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയുമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് നമിത പ്രമോദ് പറഞ്ഞതോടെയാണ് ഈ കഥകള്‍ക്ക് ശക്തി കിട്ടിയത്.

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയുമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് നമിത പ്രമോദ് പറഞ്ഞത്. പ്രമോ വീഡിയോ പുറത്ത് വന്നതോടെ ആ അമ്പ് ചെന്ന് തറിച്ചത് ദിലീപിലും കാവ്യയിലുമാണ്. എന്നാല്‍ ആ കമന്റ് നമിത തീര്‍ത്തും തമാശ രൂപേണെയാണ് പറഞ്ഞത് എന്ന് പരിപാടിയുടെ മുഴുവന്‍ എപ്പിസോഡും കണ്ടവര്‍ക്ക് വ്യക്തമാകും. യു എസ് ട്രിപ്പ് അത്രയേറെ അടിച്ചു പൊളിച്ചു എന്ന് നമിത വ്യക്തമായി പറയുന്നുണ്ട്. യു എസ് ട്രിപ്പില്‍ കൂടെയുണ്ടായിരുന്ന റിമി ടോമിയാണ് ഒന്നും ഒന്നും മൂന്നിലെ അവതാരക. റിമിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയവെയാണ് നമിത ഇങ്ങനെയൊരു കമന്റ് അടിച്ചത്.

എന്നാല്‍ ഈ കമന്റ് വളച്ചൊടിക്കപ്പെട്ടു. ദിലീപ് ഷോയില്‍ നമിതയും കാവ്യയും തമ്മില്‍ മുട്ടന്‍ വഴക്കായിരുന്നു എന്നും.. നമിത മനസ്സിലാക്കിയത് കാവ്യയുടെ യഥാര്‍ത്ഥ സ്വഭാവമാണ് എന്നുമൊക്കെയായി ഗോസിപ്പുകളുടെ പോക്ക്. യുഎസ് ട്രിപ്പിനിടെ എടുത്ത ഒരു ഫോട്ടോ നമിത പ്രമോദ് തന്റെ പേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. റിമി ടോമിയ്ക്കും മീനാക്ഷിയ്ക്കും കാവ്യയ്ക്കുമൊപ്പം ഇരിക്കുന്ന ഫോട്ടോ 'ഞങ്ങള്‍ സ്നേഹത്തോടെ' എന്ന അടിക്കുറിപ്പോടെയാണ് ഇട്ടത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ പ്രചരിയ്ക്കുന്ന വാര്‍ത്ത ഒരാള്‍ കമന്റായി ഇട്ടു. ദിലീപിനും കാവ്യയ്ക്കും ഇടയില്‍ നമിത കട്ടുറുമ്പായി എത്തുന്നു എന്നും ഇതേ തുടര്‍ന്ന് കാവ്യയുമായി വഴക്കിട്ടു എന്നുമൊക്കെയാണ് കമന്റില്‍ പറയുന്ന വാര്‍ത്തയില്‍ ഉള്ളത്.

ഈ കമന്റിനോട് നമിത പ്രമോദ് പ്രതികരിച്ചു. ഇത്തരത്തിലുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. ഇത്ര മനോഹരമായി എങ്ങനെയാണ് ചിലര്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. എന്തൊരു സങ്കല്‍പം. വളരൂ.. കുടുംബം എന്ന വലിയൊരു വികാരമുണ്ട്. ഇവരെല്ലാം എന്നോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്. അതുകണ്ട് ദയവ് ചെയ്ത് കുറച്ച് വിശാലമായി ചിന്തിക്കൂ എന്നാണ് നമിതയുടെ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 minute ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (13 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (23 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (28 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (37 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (46 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends