രണ്ടാം വിവാഹത്തിനൊരുങ്ങി അമല പോള്‍!!

ഓരോ ദിവസവും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ് അമല പോള്‍. എ എല്‍ വിജയ് യുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെ ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. അതിന് ശേഷം ഓരോ ദിവസവും വസ്ത്രം കുറഞ്ഞ വേഷമിട്ടും മറ്റും വീണ്ടും വീണ്ടും ഞെട്ടിച്ചു. അമല പോള്‍ അഭിനയിച്ച അച്ചായന്‍സ് എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഇപ്പോഴിതാ വീണ്ടും.. രണ്ടാം വിവാഹത്തിന് തയ്യാറാണ് എന്ന് അമല പോള്‍.
ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് അമല പോള്‍ പ്രതികരിച്ചത്. വീണ്ടുമൊരു വിവാഹത്തിന് താന്‍ തയ്യാറാണ് എന്ന് 25 കാരിയായ അമല പോള്‍ പറഞ്ഞു. ആദ്യ ഭര്‍ത്താവ് എല്‍ എല്‍ വിജയ് യെ താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ട് എന്നാണ് ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞത്.. അത് വെറുതെ ആയിരുന്നോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം
അതേ സമയം നേരത്തെ എ എല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് വാര്‍ത്ത അറിഞ്ഞ അമല പോള്‍ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി എന്നും കേട്ടു. തനിക്ക് രണ്ടാം വിവാഹത്തിന് താത്പര്യം ഉണ്ട് എന്ന് അമല പോള്‍ പറഞ്ഞത് അറിഞ്ഞ് എ എല്‍ വിജയ് യുടെ പ്രതികരണം എന്തായിയരുന്നു?
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ എ എല്‍ വിജയ് യും അമല പോളും തമ്മില്‍ പ്രണയത്തിലായത്. രണ്ട് ഭാഷക്കാരായിട്ടും, മതത്തില്‍ പെട്ടവരായിട്ടും വീട്ടുകാരുടെ യാതൊരു എതിര്‍പ്പും ഇല്ലാതെ 2014 ല്‍ അമലയും വിജയ് യും വിവാഹിതരായി. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ.. 2016 ല്‍ ഇവരുവരും ബന്ധം വേര്‍പെടുത്തി.
വിവാഹ മോചനത്തിന് പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നു. പ്രമുഖ നടനുമായുള്ള അമലയുടെ വഴിവിട്ട ബന്ധമാണെന്നും, അമലയുടെ അഭിനയ മോഹമാണെന്നും, ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണെന്നുമൊക്കെയാണ് കേട്ടത്. എന്നാല്‍ ഒന്നിനോടും അമല പോളോ വിജയ് യോ പ്രതികരിച്ചിട്ടില്ല.
അമല ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് വിവാഹ മോചനത്തിന് കാരണം എന്നിരിക്കെ, വിവാഹ മോചനത്തിന് ശേഷം അതിലും ഗ്ലാമറസ്സായ വേഷത്തിലാണ് അമലയെ കണ്ടത്. തമിഴിലും മലയാളത്തിനും പുറമെ കന്നട സിനിമകളിലും അമല ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത് വിവാഹ മോചനത്തിന് ശേഷമാണ്. അച്ചായന്‍സ് എന്ന മലയാള സിനിമയാണ് ഏറ്റവുമൊടുവില്‍ റിലീസായത്.
https://www.facebook.com/Malayalivartha
























